ഓർമ ഇന്റർ കോണ്ടിനന്റൽ പ്രസംഗ മത്സര പ്രഥമ ഘട്ട വിജയികൾ

orma
മന്ത്രി റോഷി അഗസ്റ്റിൻ ഓർമാ ഇൻറർ നാഷനൽ പ്രസംഗ മത്സര ആദ്യഘട്ട ജേതാക്കളെ പ്രഖ്യാപിക്കുന്നു. ആലീസ് ജോസ്, ജോസ് ആറ്റുപുറം, എബി ജെ ജോസ്, അഡ്വ. സന്തോഷ് മണർകാട്, മാത്യൂ എന്നിവർ സമീപം
SHARE

ഫിലഡൽഫിയ/കോട്ടയം ∙  ഓർമാ ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര മലയാളി യുവതി–യുവാക്കൾക്കായി നടത്തുന്ന ഓർമാ ഇന്റർ കോണ്ടിനന്റൽ  പ്രസംഗ മത്സരത്തിലെ  ആദ്യ റൗണ്ട് വിജയികളുടെ പേരു വിവരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പുറത്തിറക്കി. ഓർമാ ഇന്റർനാഷനൽ ടാലന്റ്  പ്രൊമോഷൻ ഫോറമാണ് ആദ്യ റൗണ്ട് വിജയികളെ കണ്ടെത്തിയത്. ഓർമാ ടാലന്റ് പ്രൊമോഷൻ ടീം അംഗങ്ങളായ ജോസ് തോമസ് (ചെയർ), എബി ജോസ് (സെക്രട്ടറി), ഷൈൻ ജോൺസൻ (ഡയറക്ടർ), ഡോ. ഫ്റെഡ് മാത്യൂ (ഡയറക്ടർ), ചെസ്സിൽ ചെറിയാൻ (ഡയറക്ടർ), ജോർജ് നടവയൽ (ഓർമ പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർ) എന്നിവർ നേതൃത്വം നൽകി.

നിലവിലെ ജേതാക്കൾക്ക് പ്രസംഗ പരിശീലന ക്യാംപിൽ പങ്കെടുക്കാൻ അവസരം നൽകും. മത്സരത്തിന് രണ്ടു ഘട്ടങ്ങള്‍ കൂടി ഉണ്ട്.

 ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇന്റർനാഷനൽ  പ്രസംഗ മത്സരം നടത്തുന്നത്.

ഡോ ശശി തരൂർ, ഗോപിനാഥ് മുതുകാട്, മന്ത്രി റോഷി അഗസ്റ്റിൻ, മന്ത്രി ചിഞ്ചു റാണി, സന്തോഷ് ജോർജ് കുളങ്ങര,  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ പ്രഗത്ഭർ, പ്രശസ്ത പത്രപ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക കലാ സിനിമാ പ്രവർത്തകർ എന്നിവർ ഓർമ ഇന്റർ കോണ്ടിനന്റൽ പ്രസംഗ മത്സരത്തിന് ഭാവുകങ്ങള്‍ നേർന്ന് വിഡിയോ സന്ദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS