ADVERTISEMENT

ന്യൂയോർക്ക്∙ ബിജു കട്ടത്തറയുടെ (ടൊറന്‍റോ മലയാളി സമാജം) നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കാനഡ അറ്റ് ലാർജ് റീജന്റെ പ്രഥമ ജനറൽ ബോഡി മാർച്ച് 25 നു നടന്നു. ഫോമ നാഷനൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു അംഗങ്ങളായ ബൈജു പകലോമറ്റം (നയാഗ്ര മലയാളി സമാജം), സജയ് സെബാസ്റ്റ്യന്‍ (കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട), ഫോമയുടെ നാഷനൽ വനിതാ ഫോറം അംഗം ശുഭ അഗസ്റ്റിൻ (ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ) എന്നിവരോടൊപ്പം ഫോമയുടെ സ്ഥാപക അംഗവും മുൻ ആർവിപിയുമായ തോമസ് കെ തോമസും (കനേഡിയൻ മലയാളി അസോസിയേഷൻ) പങ്കെടുത്തു.

ഫോമ കാനഡ അറ്റ് ലാർജ് മേഖലയിലെ ടൊറന്‍റോ മലയാളി സമാജം, കനേഡിയൻ മലയാളി അസോസിയേഷൻ, നയാഗ്ര മലയാളി സമാജം, കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ എന്നീ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാർ, സെക്രട്ടറിമാർ മറ്റു ഭാരവാഹികൾ എന്നിവർ ജനറൽബോഡിയിൽ പങ്കെടുത്തു. കാനഡയിൽ ഫോമ അറ്റ് ലാർജ് മേഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായി കിഴക്കു പടിഞ്ഞാറൻ മേഖലകളിൽ കൂടുതൽ അസോസിയേഷനുകളെ ചേർക്കാനും യോഗത്തിൽ തീരുമാനമായി. ഫോമ നാഷനൽ കമ്മിറ്റിയിൽ കാനഡ അറ്റ് ലാർജ് മേഖലയെ ‌പ്രത്യേകമായി പരിഗണിക്കണമെന്നും നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു കാനഡയിൽ നിന്നും സ്ഥിരമായി ഒരു പ്രതിനിധി സംവരണം ഉണ്ടാകാൻ ആവശ്യമായി ബൈലോ ഭേദഗതികൾ വേണം എന്നുമുള്ള യോഗ നിർദ്ദേശം ആർവിപി ബിജു കട്ടത്തറ ഫോമാ നാഷനൽ കമ്മിറ്റിയോട് ശുപാർശ ചെയ്യുവാനും തീരുമാനമായി.

തുടർന്നു നടന്ന യോഗത്തിൽ ഫോമ കാനഡ അറ്റ് ലാർജ് മേഖലയിൽ ആദ്യ റീജനൽ കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിക്കുകയും കാനഡ അറ്റ് ലാർജ് റീജനിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. വരും വർഷത്തെ പ്രവത്തനങ്ങൾക്കായി ചെയര്‍മാന്‍ ആയി തോമസ് കെ. തോമസ് (കനേഡിയൻ മലയാളി അസോസിയേഷൻ), വൈസ് ചെയർ: ജോ മാത്യു (ടൊറന്‍റോ മലയാളി സമാജം), സെക്രട്ടറി: തോമസ് ഫിലിപ്പ് (കനേഡിയൻ മലയാളി അസോസിയേഷൻ), ട്രഷറർ: റോയ് ജോർജ്ജ് (ടൊറന്‍റോ മലയാളി സമാജം) ജന.സെക്രട്ടറി: അനൂപ് ജോർജ് (കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട) വനിതാ പ്രതിനിധിയായി ജിൻസി ബിനോയ് (കനേഡിയൻ മലയാളി അസോസിയേഷൻ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു. മറ്റു പ്രവർത്തന കമ്മിറ്റി അംഗങ്ങളായി. സഞ്ജീവ് എബ്രഹാം ചാക്കോ (ടൊറന്‍റോ മലയാളി സമാജം), അജി കെ മാത്യു (ടൊറന്‍റോ മലയാളി സമാജം), ആന്‍റണി തോമസ് (കനേഡിയൻ മലയാളി അസോസിയേഷൻ), മധു സിറിയക് (നയാഗ്ര മലയാളി സമാജം) എന്നിവരെയും തിരഞ്ഞെടുത്തു.

ഫോമയുടെ നാഷനൽ വനിതാ ഫോറം അംഗം ശുഭ അഗസ്റ്റിന്‍റെ നേതൃത്വത്തിൽ കാനഡ അറ്റ് ലാർജ് മേഖലയിൽ വനിതാ ഫോറത്തിന്‍റെ രൂപീകരണവും നടത്തപ്പെട്ടു. വനിതാ ഫോറം ചെയർപേഴ്സൻ ശിൽപ ജോഗി (നയാഗ്ര മലയാളി സമാജം), സെക്രട്ടറി: ശ്രീമതി അഞ്ജന ജയേഷ് (ടൊറന്‍റോ മലയാളി സമാജം), ട്രഷറർ : ശ്രീമതി രാജമ്മാൾ റാം (കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ട) പ്രവർത്തന കമ്മിറ്റി അംഗമായി റിനു ടെറി (ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു. ഫോമാ കാനഡ അറ്റ് ലാർജ് മേഖലയുടെ ഔദ്യോഗിക ഉദ്ഘാടനം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം 2023 മെയ് മാസം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com