ADVERTISEMENT

ബോസ്റ്റൺ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മേയ് 7 നു ബോസ്റ്റൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വികാരി ഫാ. റോയ് പി ജോർജ് കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രചരണാർത്ഥം കിക്കോഫ് മീറ്റിങും ഉണ്ടായിരുന്നു. ഫാ. റോയ് പി ജോർജ് കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ പങ്കെടുക്കാനും പിന്തുണയ്ക്കാനും ഇടവക അംഗങ്ങളെ  പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസ് ടീമിന് ചെറിയാൻ പെരുമാൾ (സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ) എന്നിവർ നേതൃത്വം നൽകി, ഡീക്കൺ ഷോജിൽ എബ്രഹാം (എം .ജി.ഒ.സി.എസ്.എം. കരിക്കുലം കോഓർഡിനേറ്റർ), തോമസ് മത്തായി (ഇടവക സെക്രട്ടറി), കുര്യാക്കോസ് പാലൂപ്പറമ്പിൽ (ഇടവക ട്രസ്റ്റി), ബെഞ്ചമിൻ സാമുവൽ (മലങ്കര അസോസിയേഷൻ പ്രതിനിധി), സിബു തോമസ് (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവർ സന്നിഹിതരായിരുന്നു.

ചെറിയാൻ പെരുമാൾ സമ്മേളനത്തെക്കുറിച്ചും രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും സംസാരിക്കുകയും എല്ലാ കുടുംബങ്ങളെയും രജിസ്റ്റർ ചെയ്യാനും കോൺഫറൻസിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പരസ്യങ്ങളും ആശംസകളും  ഉൾപ്പെടുത്തി കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള രജിസ്ട്രേഷൻ വിശദാംശങ്ങളും സ്പോൺസർഷിപ്പ് അവസരങ്ങളും മാത്യു ജോഷ്വ വിശദീകരിച്ചു. ആത്മീയ വളർച്ചയ്ക്കു സഹായകമായ കോൺഫറൻസുകളിലെ തന്റെ മുൻകാല അനുഭവങ്ങൾ ശാന്ത വർഗീസ് പങ്കുവെച്ചു, ഒപ്പം കുടുംബമായി കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും പ്രോത്സാഹിപ്പിച്ചു.

നിരവധി ഇടവകാംഗങ്ങൾ കോൺഫറൻസിനു പിന്തുണ നൽകി.. ഡോ. സീമ ജേക്കബ് ഗോൾഡ് സ്പോൺസർ ആയും സൈലേഷ്  ചെറിയാൻ, ജോർജ് വർഗീസ്, ജിബി ജോസഫ് എന്നിവർ ഗ്രാൻഡ്‌ സ്പോൺസർമാർ ആയും പിന്തുണ അറിയിച്ചു. കോൺഫറൻസിനെ സാമ്പത്തികമായി സഹായിക്കാൻ എല്ലാ ഇടവകക്കാരെയും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഫാ. റോയ് പി ജോർജിനും ജോർജ് വർഗീസീനും സഹകരിച്ച ഇടവക അംഗങ്ങൾക്കും സംഘാടകർ നന്ദി പറഞ്ഞു. ക്യാമ്പസ് മിനിസ്ട്രി ടീം അംഗങ്ങളായ ഡീക്കൺ ഷോജിൽ എബ്രഹാമും ഡിലൻ ജേക്കബും ജോഷ്വ ജേക്കബും ഭദ്രാസനത്തിന്റെ ക്യാമ്പസ്  മിനിസ്ട്രിയുടെ പ്രവർത്തങ്ങൾ വിശദീകരിച്ചു. ഫാമിലി കോൺഫറൻസിലും ഭദ്രാസനം നേതൃത്വം നൽകുന്ന മറ്റു പരിപാടികളിലും പങ്കെടുത്ത്‌ ധന്യരാകുവാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ജൂലൈ 12 മുതൽ 15 വരെ ഡാൽട്ടൻ, പെൻസിൽവേനിയയിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. ഫാമിലി & യൂത്ത് കോൺഫറൻസിൽ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, പ്രചോദനാത്മകമായ വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ പ്രത്യേക സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടാതെ സ്പോർട്സ്, ഗെയിമുകൾ, വിനോദം തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com