ADVERTISEMENT

ന്യൂയോർക്ക്‌ ∙ ഫോമാ സാഹിതൃ, ഭാഷാ പഠന വിഭാഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മേയ് 24 ബുധനാഴ്ച വൈകിട്ട് 9 മണിക്ക് നടത്തപ്പെടുന്നു. മലയാളം ക്ലാസുകൾ സംഘടിപ്പിക്കുക, സാഹിതൃ രചനകളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശത്തോടെ ആരംഭിക്കുന്ന ഈ കമ്മിറ്റിയുടെ ഉദ്ഘാടന ചടങ്ങിൽ അമേരിക്കയിലെ 'ആസ്റ്റൺ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ' മലയാള വിഭാഗത്തിന്റെ തലവനായ പ്രഫ. ഡൊണാൾഡ് ആർ ഡേവിസ് മുഖ്യ അതിഥിയായി എത്തിച്ചേരുന്നതാണ്. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവ്, വിവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശോഭിക്കുന്ന കെ. ജയകുമാർ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡിപ്പാർട്മെൻറ് ഓഫ് ഏഷ്യൻ സ്റ്റഡീസ് പ്രഫസർ ഡോ. ദർശന മനയത്ത് എന്നിവരും അതിഥികളായെത്തുന്നു.

സ്വരമാധുരൃം കൊണ്ട് നമ്മെ ഏവരെയും പിടിച്ചിരുത്താൻ കഴിവുള്ള ഗായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള  ഈ ചടങ്ങ്‌ അതൃന്തം ആകർഷകമായിരിക്കും. ഈ കമ്മറ്റിയുടെ നേതൃ സ്ഥാനത്ത് ജെ. മാത്യൂസ്, സെക്രട്ടറി അമ്മു സക്കറിയ, വൈസ് ചെയർമാൻ ഡോ.ജയിംസ് കുറിച്ചി,  നാഷനൽ കൗൺസിൽ  കോഓർഡിനേറ്റർ ഉണ്ണി തൊയക്കാട്, ഏബ്രഹാം പുതുശേരി, ഷീജ അജിത്, സെബാസ്റ്റൃൻ വയലിങ്കൽ എന്നിവരാണ്.

സാഹിതൃ ,ഭാഷാ പഠന വിഭാഗത്തിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന്  ഫോമാ പ്രസിഡന്റ്‌ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ,ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളികളം, ജോയിന്റ്‌ സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോയിന്റ്‌ ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com