ന്യൂയോർക്ക് ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സാൻഫ്രാൻസിസ്കോ, വാഷിങ്ടൻ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മേയ് അവസാനം അമേരിക്ക സന്ദർശിക്കുന്നതിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ പറഞ്ഞു.
സർവകലാശാലകൾ, ടെക് സംരംഭകർ, സിവിൽ സൊസൈറ്റി, ബിസിനസ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, നേതാക്കൾ എന്നിവരുമായി അദ്ദേഹം സംസാരിക്കും. സാൻഫ്രാൻസിസ്കോയിലും ന്യൂയോർക്കിലും അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവാസികളെ ഊർജസ്വലരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു.
യുഎസിലെ എൻആർഐകൾക്ക് രാഹുലുമായി ആശയവിനിമയം നടത്താൻ സി വാലി, വാഷിങ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ അവസരം ലഭിക്കുമെന്ന് മൊഹീന്ദർ സിങ് ഗിൽസിയാൻ പറഞ്ഞു.
ജൂൺ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ജാവിറ്റ്സ് സെന്ററിൽ, 429 11th Ave ൽ പൊതുയോഗം നടക്കും. എല്ലാവരെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യുന്നതിന്: www.rgvisitusa.com
കൂടുതൽ വിവരങ്ങൾക്ക്: ദയവായി 646-732-5119, 917-749-8769, 848-256-3381, 201-421-5303, 917-544-4137 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ iocusaorg@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.