ഷിക്കാഗോ ∙ അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോ സമൂഹം സ്വീകരണം നൽകി. സജി തോമസിന് മേയ് 20ന് ത്രിലോക് കേരള റസ്റ്റോറന്റിൽ വച്ചാണ് ഷിക്കാഗോയുടെ പ്രത്യേക സ്‌നേഹാദരങ്ങളും സ്വീകരണവും നൽകിയത്.
Read also : സെന്റ് തോമസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് മികച്ച തുടക്കം

അവതാരകൻ സുബാഷ് ജോർജിന്റെ ആമുഖ പ്രസംഗത്തിന് ശേഷം സജി തോമസ് പ്രസംഗിച്ചു. 18 മാസം പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ച് കഴുത്തിന് താഴെ തളർന്നു പോയതും 6 അടി നീളമുള്ള വടിയുടെ സഹായത്താൽ തന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭാര്യയും രണ്ടു മക്കളുമുള്ള സ്വന്തമായി വീടില്ലാത്ത ഈ ജീവകാരുണ്യ പ്രവർത്തകൻ സഹോദരിയുടെ ഭവനത്തിൽ താമസിച്ചു കൊണ്ട് ചുറ്റുപാടുമുള്ള ആലംബഹീനരായവരെ സഹായിക്കുന്നു.
അനേകം പാട്ടുകൾ എഴുതിയ ഒരു ഗ്രാഫിക് ഡിസൈനർ കൂടിയായ സജി തോമസിന് അമേരിക്കയിലാകമാനം ഉള്ള വ്യക്തിബന്ധങ്ങളാണ് ഇവിടെ വരുന്നതിനും എല്ലാവരുടെയും ആദരവും സ്‌നേഹവും നേടുന്നതിനും സഹായിച്ചത്. എല്ലാവരോടും തനിക്കു നൽകിയ സ്‌നേഹത്തിന് നന്ദിയർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സജി തോമസിന്റെ നാട്ടിലെ ഫോൺ നമ്പർ 94467 49749 എന്നാണ്. അമേരിക്കയിലെ ഫോൺ നമ്പർ 1-516-406-2764.