ADVERTISEMENT

ഡെന്റൺ∙ വിമാനം പറപ്പിക്കണമെന്ന പെൺകുട്ടികളുടെ മോഹം സാക്ഷാത്കരിക്കാൻ ഡെന്റണിലെ ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റിയുടെ വലിയ ചുവടുവയ്പ്പ്. 2024 ഫാൾ സെമസ്റ്റർ മുതൽ ആരംഭിക്കുന്ന ബാച്ചിലേഴ്സ് ഇൻ ഏവിയേഷൻ സയൻസിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് ‌പ്രൊഫഷണൽ പൈലറ്റ് ആകാനുള്ളതാണ്. ഇതിന് 1,000 ഫ്ലൈയിംഗ് അവേഴ്സ് മാത്രമാണ് ആവശ്യം. കാരണം ഡിഗ്രി പ്രോഗ്രാമിലുള്ള അധിക പഠനങ്ങൾ ഫ്ലൈയിംഗ് അവേഴ്സിന്റെ കുറവ് നികത്താൻ പര്യാപ്തമാണ്. ഇത് മറ്റൊരു പ്രകാരത്തിലും ഒരു അനുഗ്രഹമാണ്. കാരണം ഫ്ലൈയിംഗ് അവേഴ്സിനാണ് പഠന സമയത്തിനു കൂടുതൽ ചെലവ് വേണ്ടിവരിക. രണ്ടാമത്തെ വിഭാഗത്തിൽ ഏവിയേഷൻ മാനേജ്മെന്റാണ് മേജറായി പഠിക്കുക. വിദ്യാർഥികൾക്കു നാലുവർഷം കൊണ്ട് ബിരുദം നേടാൻ കഴിയും. ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റി പേര് ധ്വനിപ്പിക്കുന്നത് പോലെ സ്ത്രീകളുടെ മാത്രം കലാലയം അല്ല. 1994 മുതൽ അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് കോഴ്സുകളിലേയ്ക്കു പുരുഷന്മാരെയും (ആൺകുട്ടികളെയും) ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്.

‍ടി ഡബ്യുയുവിന്റെ ഏവിയേഷൻ പ്രോഗ്രാം ആരംഭിച്ചത് യൂണിവേഴ്സിറ്റിയുടെ ഡോസ്‍വെൽ ഫൗണ്ടേഷൻ സിഇഒ ബിവർലി ഫ്രിക്കിയാണ്. ഏവിയേഷൻ പ്രോഗ്രാം തുടങ്ങുക തന്റെ ഭർത്താവ് കെന്നത്ത് ഫ്രിക്കിയുടെയും അദ്ദേഹത്തിന്റെ ആന്റി ഫ്ലോറെൻസ് ഡോസ്‌വെലിന്റെയും ആഗ്രഹമായിരുന്നു എന്നാണു ഒരു ചടങ്ങിൽ ബിവർലി ഫ്രിക്കി പറഞ്ഞത്. 15 മില്യൻ ഡോളർ ഡോസ്‍വെൽ ഫൗണ്ടേഷന്റെ സംഭാവനയായി നൽകുകയും ചെയ്തു. ഏവിയേഷൻ പ്രോഗ്രാമിന് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ടി ഡബ്ല്യുയുവിന്റെ ചാൻസലറും പ്രസിഡന്റുമായ കാരിൻ ഫേടെൻ പറഞ്ഞു. ഡാലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗത്ത് ‍വെസ്റ്റ് എയർലൈൻസ് സഹകരണ സാധ്യതകൾ പഠിച്ചു വരികയാണെന്നറിയിച്ചു.

ടി ഡബ്യുയു മറ്റ് ഫൈറ്റ് സ്കൂളുകളോട് സഹകരണം അഭ്യർഥിച്ചു കത്തയച്ചിട്ടുണ്ടെന്ന് ഫേടെൻ പറഞ്ഞു. ഫ്ലൈറ്റ് അവേഴ്സാണ് വളരെ ചെലവേറിയത്. എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെയും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ സന്നദ്ധരായി മുന്നോട്ടു വരുന്ന ദാതാക്കളെക്കുറിച്ചും പഠിച്ചു വരികയാണ്. തങ്ങളുടെ വെബ്‌സൈറ്റിൽ ടി ഡബ്യുയു നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഒരു വിദ്യാർഥി കാമ്പസിൽ താമസിച്ച് 30 ക്രെഡിറ്റ് അവേഴ്സ് 2023– 2024 ലെ ഫാൾ സ്പ്രിംഗ് സെമസ്ട്രറുകൾ പൂർത്തിയാക്കുവാൻ 26,000 ൽ അധികം ഡോളർ ചെലവഴിക്കേണ്ടി വരും. ട്യൂഷൻ, ഫീസ്, റൂം വാടക, ബോർഡിംഗ് പിന്നെ ചില്ലറ സ്വകാര്യ ചെലവുകൾകൂടി അനുമാനിച്ചുള്ള കണക്കാണിത്.

ഇനിയാണ് തുല്യ പ്രാതിനിധ്യം. ചരിത്രപരമായി സ്ത്രീകൾ ഏവിയേഷനിൽ അണ്ടർ റെപ്രസന്റഡ് ആണ്. സൗത്ത് വെസ്റ്റ് എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ടാമി ജോ ഷൽറ്റ്സ് സൗത്ത് വെസ്റ്റ് ബോയിംഗ് 737 വിമാനത്തിന് മൾട്ടിപ്പിൾ തകരാറുണ്ടായിട്ടും റാപ്പിഡ് ഡീപ്രഷറൈസേഷൻ സംഭവിച്ചിട്ടും ആത്മസംയമനത്തോടെ വിമാനം ലാൻഡ് ചെയ്യിച്ച ഇവർക്ക് ഒരു പിന്തുടർച്ചക്കാരിയെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. പുതിയ പുതിയ ഏവിയേഷൻ കോഴ്സുകൾ ഇതിന് സഹായകമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com