സക്കറിയയ്ക്കും ബെന്യാമിനും ഷിക്കാഗോയിൽ ഊഷ്മള സ്വീകരണം

ala-reception
SHARE

ഷിക്കാഗോ ∙ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (എഎൽഎഫ് 2023) സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത സാഹിത്യകാരൻ പോൾ സക്കറിയയ്ക്കും ബെന്യാമിനും ഷിക്കാഗോയിൽ ഊഷ്മളമായ സ്വീകരണം നൽകി. മേയ് 27നു ശനിയാഴ്ച്ച രാവിലെ 10.30 മുതൽ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളിൽ ഇരുവരും മുഖ്യാതിഥികളാണ്.

സക്കറിയയെയും ബെന്യാമിനെയും ഷിക്കാഗോ ഒഹയർ വിമാനത്താവളത്തിൽ സ്വാഗതസംഘം കൺവീനർ കിരൺ ചന്ദ്രൻ, അല ദേശീയ പ്രസിഡന്റ് ഷിജി അലക്സ്, ദേശീയ സെക്രട്ടറി ഐപ്പ് പരിമണം, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് എബി സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മേയ് 20നു ന്യൂജഴ്‌സിയിൽ നടന്ന എഎൽഎഫ് 2023ന്റെ ആദ്യ സമ്മേളനം വൻ വിജയമായിരുന്നു.

മേയ് 27നു ശനിയാഴ്ച്ച ഷിക്കാഗോയിൽ വെച്ച് നടക്കുന്ന സമ്മേളനം മലയാള സാഹിത്യത്തിന്റെയും കലയുടെയും പുത്തൻ അറിവുകളുടെ വേദിയാകും. ഈ കലാ സാഹിത്യോത്സവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS