ഹാലിഫാക്സ് സ്‌കൂൾ സ്റ്റാഫിന്റെ സമരം മുറുകുന്നു; അയയാതെ സർക്കാർ

school-strike
സമരത്തിൽ നിന്നും.
SHARE

ഒട്ടാവ∙ ശമ്പള വർധനവ് ആവശ്യപ്പെട്ടു കാനഡ യൂണിയൻ ഫോർ പബ്ലിക് എംപ്ലോയീസിന്റെ (cupe) നേതൃത്വത്തിൽ ഹാലിഫാക്സിലെ സ്‌കൂൾ അനധ്യാപകരുടെയും പ്രീ-പ്രൈമറി അധ്യാപകരുടെയും സമരം ശക്തമാകുന്നു. സ്‌കൂളിൽ അധ്യാപകരെ സഹായിക്കാനും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികളുടെ സഹായത്തിനായും സ്‌കൂൾ സമയത്തിനു ശേഷം കുട്ടികളെ ശ്രദ്ധിക്കാനും വേണ്ടി നിയുക്തരാകുന്നവരാണ് ഭൂരിപക്ഷം അനധ്യാപകരും. പണപ്പെരുപ്പവും മറ്റു ജീവിത ചിലവിലെ വർധനകളും നേരിടാനാണു ശമ്പള വർധനവ് ആവശ്യപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

സമരത്തിന്റെ ഭാഗമായി ജീവനക്കാരും രക്ഷിതാക്കളും നേതൃത്വം നൽകിയ റാലി സംഘടിപ്പിക്കപ്പെട്ടു. അതോടോപ്പം മിക്ക സ്‌കൂളുകളിലും ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തിയ യോഗങ്ങളും സംഘടിക്കപ്പെടുന്നുണ്ട്. സമരം ചെയ്യുന്ന ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രക്ഷിതാക്കളും പൊതുജനങ്ങളും യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. സമരം മൂലം ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ഭിന്നശേഷിക്കാരാ‌യ വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമാണ്. മിക്ക കുട്ടികളും 100% ശ്രദ്ധ ആവശ്യമുള്ളവരാണ്. കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനാകാതെ പ്രതിസന്ധി നേരിടുകയാണ് മിക്ക മാതാപിതാക്കളും.  

നോവ സ്കോഷ്യയുടെ തലസ്ഥാനമായ ഹാലിഫാക്സിലെ ജീവിത ചിലവുകൾ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇതാണ് ഹാലിഫാക്സിലെ അനധ്യാപകരുടെ ജീവിതം ദുസ്സഹമാക്കുന്നത് എന്നാണ് സമരക്കാരുടെ വാദം. പക്ഷെ ഹാലിഫാക്സിൽ മാത്രം ശമ്പള വർധന നടപ്പിലാക്കിയാൽ മറ്റു പ്രദേശങ്ങളിലും ഇത് തുടരേണ്ടി വരും എന്നതാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്ന വാദം. സ്‌കൂൾ വർഷം തീരാൻ കേവലം ഒരു മാസം മാത്രമേയുള്ളൂ എന്നതിനാൽ വെക്കേഷൻ കാലയളവിലും സമരം തുടരാനാണ് സാധ്യത.

English Summary : Halifax school support workers, pre-primary educators intensifies strike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA