ADVERTISEMENT

ഹൂസ്റ്റൺ ∙ ജൂൺ 9, 10,11 തീയതികളിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന മൂന്നാം ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന് നിലവിൽ ലോക കേരളാ സഭാംഗവും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.

 

പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുന്നതിനു അമേരിക്കയിൽ ലഭിക്കുന്ന ഉചിതമായ വേദി എന്ന നിലയിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത്‌ പ്രവാസി വിഷയങ്ങൾ അവതരിപ്പിയ്ക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെയിംസ് പറഞ്ഞു. ‌തിരുവനന്തപുരത്തു വച്ച് നടത്തിയ ലോക കേരള സഭ സമ്മേളനത്തിലും ജെയിംസ് പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു.

 

കേരത്തിൽ നിക്ഷേപം നടത്താൻ ഒട്ടും പര്യാപ്തമല്ലെന്നു ഒരു ഇടതുപക്ഷ എംഎൽഎ പോലും പറയുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ പ്രവാസികളുടെ നിക്ഷേപം കേരളത്തിൽ എങ്ങനെ ഉപയോഗപെടുത്തണം, പ്രവാസികളുടെ നാട്ടിലെ സ്വത്തിന്റെ സംരക്ഷണം, അമേരിക്കയിലും കാനഡയിലും പഠിക്കാൻ എത്തുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ, പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിൽ സ്ഥിരതാമസത്തിനായി ആഗ്രഹിക്കുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിക്കും. മുഖ്യമന്ത്രിയെയും മറ്റു ജനപ്രതിനിധികളെയും നേരിട്ടു കണ്ട് ചർച്ചകൾ നടത്തുമെന്നും ജെയിംസ് കൂടൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com