ഹൂസ്റ്റൺ ∙ വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് കുട്ടികളിൽ 4 വയസ്സുള്ള ആൺകുട്ടി മരിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടികളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോൾ ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ 4 വയസ്സുകാരനും 2 വയസ്സുകാരനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വയസ്സുകാരന്റെ നില ഗുരുതരമാണ്. മരണത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല .സംഭവുമായി ബന്ധപെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.