എൽ പാസോയിൽ നിന്ന് കാണാതായ 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു
Mail This Article
×
ടെക്സസ്∙ ടെക്സസിലെ എൽ പാസോയിൽ നിന്നു കാണാതായ നാല് കുട്ടികൾക്കായി ആംബർ അലർട്ട് ശനിയാഴ്ച പുറപ്പെടുവിച്ചു. മൈക്കൽ കാർമണി (4), ഓഡ്രിറ്റ് വില്യംസ് (12) ഇസബെല്ല വില്യംസ് (14), എയ്ഡൻ വില്യംസ് (16) എന്നിവർക്കായാണ് തിരച്ചിൽ നടത്തുന്നത്. എൽ പാസോയിലെ വുഡ്രോ ബീനിലെ 5300 ബ്ലോക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്. ജെന്നിഫർ കാർമോണി എന്ന സ്ത്രീയ്ക്കൊപ്പമാണ് കുട്ടികളെന്നാണ് കരുതുന്നത്. ഇവർ സഞ്ചരിക്കുന്നതെന്ന് കരുതുന്നത് ചുവന്ന ഫോർഡ് F150 ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുകയാണ്. ടെക്‌സസ് ലൈസൻസ് പ്ലേറ്റ് നമ്പർ: BE88718. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ എൽ പാസോ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ 915-212-4040 നമ്പറിൽ വിളിക്കണമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.