ടെക്സസ് - കൈക്കൂലി, പൊതുവിശ്വാസം ദുരുപയോഗം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ആരോപണ നേരിടുന്ന ടെക്സസ് സ്റ്റേറ്റ് അറ്റോർണി ജനറല്‍ കെൻ പാക്സ്റ്റണിനെ റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ ശനിയാഴ്ച ഇംപീച്ച് ചെയ്തു.121-23 വോട്ടുകൾകാണ് ജനപ്രതിനിധി സഭയുടെ തീരുമാനം. ഇംപീച്ച്മെന്റിന് പിന്നാലെ പാക്‌സ്റ്റണിനെ ഓഫീസിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്യാനും ടെക്‌സസിന്റെ മുൻനിര അഭിഭാഷകനായി മറ്റൊരാളെ നിയമിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ടെക്‌സസിന്റെ ചരിത്രത്തിൽ ഇത്തരമൊരു വിധി നേരിടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് കെൻ പാക്സ്റ്റൺ.
ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനായ കെൻ പാക്സ്റ്റണ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച തന്റെ പൂർണ പിന്തുണ നൽകി. ഞാൻ ടെക്‌സസിനെ സ്നേഹിക്കുന്നു, ഇത് വളരെ അന്യായമായ ഒരു പ്രക്രിയയാണെന്നായിരുന്നു ട്രംപ് എഴുതിയത്. യുഎസ് സെനറ്റർ ടെഡ് ക്രൂസും (ആർ-ടെക്സസ്) പാക്‌സ്റ്റണിനെ പിന്തുണച്ചു.
English Summary: texas attorney general was impeached.