ന്യുയോർക്ക്∙ പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗം തങ്കമ്മ കോശി (100) അന്തരിച്ചു. കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ. കോശിയുടെ ഭാര്യയാണ് തങ്കമ്മ കോശി. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരിയാണ്. മേയ് 29 നു രാവിലെ 11 മണിക്ക് കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും. ഭവനത്തിലും ദേവാലയത്തിലും വെച്ചുള്ള ശുശ്രുഷകൾ നടക്കും.
വാർത്ത∙ ഷാജി രാമപുരം.