ADVERTISEMENT

ചിക്കാഗോ∙ മെമ്മോറിയൽ ഡേയിൽ  ചിക്കാഗോ നഗരത്തില്‍ നടന്ന വെടിവയ്പ്പിൽ 41 പേർക്ക് പരുക്ക്. ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Read Also: എൽ പാസോയിൽ നിന്ന് കാണാതായ 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു

പുലർച്ചെ രണ്ടുമണിയോടെയായിരുന്നു വെടിവെപ്പ്. കാറിൽ ഇരിക്കുകയായിരുന്ന 35 വയസ്സുള്ള പുരുഷനും 30 വയസ്സുള്ള സ്ത്രീയ്ക്കുമാണ് വെടിയേറ്റത്. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ലെന്ന് ചിക്കാഗോ പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് വെടിയേറ്റ യുവാവ് മരിച്ചു. യുവതി ഗുരുതരാവസ്ഥയിലാണ്.സംഭവത്തിൽ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. അന്വേഷണം നടത്തിവരികയാണ്.

ചിക്കാഗോയുടെ നോർത്ത് സൈഡിലും മൂന്നുപേർക്ക് വെടിയേറ്റിരുന്നു. എന്താണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഹൈറ്റ്സിൽ ഒരാൾ മാരകമായി വെടിയേറ്റ് മരിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി വുഡ്‌ലോണിൽ വെടിയേറ്റ് ഒരാൾ കൂടി മരിച്ചതായി പൊലീസ് അറിയിച്ചു. ചിക്കാഗോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com