ADVERTISEMENT

ന്യൂമെക്സിക്കോ ∙ന്യൂമെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പ്പിൽ മൂന്നു പേർ മരിക്കുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും  ചെയ്തു. മരിച്ചവരും പരുക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂമെക്സിക്കോ സ്റ്റേറ്റ് പൊലീസ് വ്യക്തമാക്കി.

 

ബാൻഡിഡോസും, വാട്ടർ ഡോഗ്‌സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവയ്പ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വെടിവയപ്പുമായി ബന്ധപ്പെട്ട്  കൊലക്കുറ്റം ചുമത്തിയും തോക്ക് കൈവശം വച്ചതിനും ലഹരി മരുന്ന് കൈവശം വച്ചതിനും മൂന്നു പേർക്കെതിരെ കേസെടുത്തു. 

 

ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗങ്ങളായ ഡാമിയൻ ബ്രൂക്സ് (46), ആന്റണി സിൽവ (26), വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗം റാൻഡി സാഞ്ചസ് (46) എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഉൾപ്പെട്ടവരെല്ലാം പൊലീസ് കസ്റ്റഡിയിലാണെന്നും  പ്രദേശത്ത് സുരക്ഷ ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com