പ്രഥമ കാനഡാ ക്നാനായ സംഗമം സംഘടിപ്പിച്ചു

toronto-meeting
SHARE

ടൊറന്റോ ∙ കാനഡയിലെ ക്നാനായക്കാരുടെ സംഗമം സംഘടിപ്പിച്ചു. മേയ് 19 മുതൽ 21 വരെയായിരുന്നു പരിപാടി. കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ടു മെത്രാപ്പോലിത്തയുടെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ മിസിസാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ വചന സന്ദേശം നൽകി. ഒണ്ടാറിയോയിലും സമീപപ്രദേശത്തും സേവനം ചെയ്യുന്ന ക്നാനായ വൈദികർ സഹ കാർമികത്വം വഹിക്കുകയും ചെയ്തു. ചെയർമാൻ ജോജി വണ്ടംമാക്കിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടു ഉദ്ഘാടനം ചെയ്തു. മിസിസാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോർജ് പാറയിൽ ആശംസകൾ അർപ്പിച്ചു. ഡയറക്ടറേറ്റ് ചാപ്ലൈൻ ഫാ. പത്രോസ് ചമ്പക്കര സ്വാഗതവും കൺവീനർ സാബു തറപ്പേൽ നന്ദിയും പറഞ്ഞു.

വരും തലമുറയിലെ കുട്ടികളിൽ ക്നാനായ തനിമ വളർത്തുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിന് കുട്ടികൾ തന്നെ അവതരിപ്പിച്ച ക്നാനായ വിവാഹ ചടങ്ങുകൾ ആദ്യദിനം ഗംഭീരമാക്കി. സംവാദം സംഘടിപ്പിച്ചിരുന്നു. ക്നാനായ റീജിയൻ ഡയറക്ടറും ഷിക്കാഗോ രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ മോഡറേറ്ററായി. കുട്ടികളെ അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു പഠനോന്മുഖമായ വിവിധ പരിപാടികളും നടന്നു. നാലു മണിക്കൂറോളം നീണ്ടു നിന്ന ഔട്ട്ഡോർ കായിക മത്സരങ്ങൾ മറഞ്ഞിരുന്ന കായിക കഴിവുകൾ പുറത്തെടുക്കുവാനുള്ള അവസരമായിരുന്നു. പ്രായഭേദമന്യേ നൂറ്റി അമ്പതോളം പേർ അരങ്ങു തകർത്ത കലാസന്ധ്യ ആർക്കും മറക്കാനാവാത്ത ഒന്നായിരുന്നു. ക്നാനായ വാനമ്പാടിയെന്നു അറിയപ്പെടുന്ന ബ്ലെസി തോമസ് അവതരിപ്പിച്ച സംഗീതസന്ധ്യ രണ്ടാം ദിനത്തെ മനോഹരമാക്കി.

toronto-meeting-2

‘ഇമ്മിഗ്രണ്ട് കമ്മ്യൂണിറ്റി പേരെന്റിങ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്രിസ്റ്റീൻ പണ്ടാരശ്ശേരിയുടെ സെമിനാറോടു കൂടി മൂന്നാം ദിനത്തിലെ പരിപാടികൾ ആരംഭിച്ചു. കാനഡയിലെ ക്നാനായ സഭാ സംവിധാനത്തിന്റെ വളർച്ചയിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തവരെ മൊമെന്റോ നൽകി സമാപന സമ്മേളനത്തിൽ ആദരിച്ചു. സംഗമത്തിനു സാമ്പത്തിക സഹായം നൽകി സഹായിച്ച ബോബൻ ജയിംസ്, ജോജി തോമസ്, ബിനീഷ് നയാഗ്ര, മാത്യു & മെറിൻ കുടിലിൽ, വിനിൽ & വിനീത പുതിയകുന്നേൽ, ഡോ. സാറ മാത്യു എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. പരിപാടി വിജയമാക്കുവാൻ അധ്വാനിച്ച ഏവർക്കും സംഗമം കോ ചെയർമാൻ റോയ് പുത്തൻകുളം നന്ദി അറിയിച്ചു. കാൻ വോയിസ്‌ കാനഡ അവരിപ്പിച്ച ഗാനമേളയോടെ പരിപാടി സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA