ഡാലസ് കേരള അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2ന് ഗർലൻഡിൽ

kad-onam
SHARE

ഡാലസ് ∙ ഡാലസ് മലയാളികളുടെ അഭിമാനവും മലയാളികളുടെ ഏറ്റവും വലിയ സംഘടനയും ആയ കേരള അസോസിയേഷൻ ഓഫ് ഡാലസും  ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍റും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 10.30 മുതൽ ഒരുമണിവരെ ഗാർലൻഡിലുള്ള  മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.

പൂക്കളമത്സരം, ചെണ്ടമേളം, വിവിധ കലാപരിപാടികൾ, ഘോഷയാത്ര, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ജാതി, മത, സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശന ഫീസില്ലാതെ നടത്തപ്പെടുന്ന അസോസിയേഷൻ ഓണാഘോഷം ടെക്സസിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്‌. പരിപാടിയുടെ സ്പോൺസേഴ്സാകാൻ താൽപ്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്: ഷിജു അബ്രഹാം പ്രസിഡന്റ് ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ, ഹരിദാസ് തങ്കപ്പൻ കേരള അസോസിയേഷൻ പ്രസിഡന്റ്, ജേക്കബ് സൈമൺ, അനശ്വർ മാംമ്പിള്ളി,  മൻജിത് കൈനിക്കര കേരള അസോസിയേഷൻ ആർട് ഡയറക്ടർ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA