ADVERTISEMENT

ഹൂസ്റ്റണ്‍∙ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കടമെടുക്കല്‍ പരിധി ജനുവരിയില്‍ കഴിഞ്ഞതോടെ യുഎസിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരിധി ഉയര്‍ത്തിയില്ലെങ്കില്‍ ജൂണ്‍ ആദ്യവാരത്തോടെ ഫണ്ട് തീര്‍ന്നുപോകുമെന്ന് ട്രഷറി വകുപ്പ് സെക്രട്ടറി ജാനറ്റ് യെല്ലന്‍ മുന്നറിയിപ്പ് നല്‍കി. ശമ്പളവും ക്ഷേമ ചെക്കുകളും നല്‍കുന്നതുപോലുള്ള സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അമേരിക്കയെ വലിയ നാണക്കേടിലേക്ക് തള്ളിവിടുമെന്നുറപ്പാണ്. 

 

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, ഇതുവരെ ഒന്നും അന്തിമമായിട്ടില്ലെങ്കിലും, ഇടപാട് ഒരു വഴിത്തിരിവില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരാര്‍ സഭ അംഗീകരിക്കുന്നതിന് മുമ്പ് ബൈഡനും മക്കാര്‍ത്തിയും സ്വന്തം പാര്‍ട്ടികളിലെ കൂടുതല്‍ കടുത്ത വിഭാഗങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇടപാടിന്റെ പ്രധാന പോയിന്റുകള്‍ താഴെ പറയുന്നതാണെന്നാണ് ലഭ്യമാകുന്ന വിവരം. 

 

നിയന്ത്രണവും ഉയര്‍ത്തലും

 

കരാര്‍ പ്രകാരം, 31.4 ട്രില്യണ്‍ ഡോളര്‍ കടത്തിന്റെ പരിധി 2025 ജനുവരി വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും എന്നാണ് സൂചന. അതായത് ബൈഡന്റെ നിലവിലെ കാലാവധി തീരും വരെ. അതുവരെ, സര്‍ക്കാരിന് ധനസഹായം നല്‍കാന്‍ വായ്പയെടുക്കാം. പ്രത്യുപകാരമായി, പ്രതിരോധേതര വിവേചനാധികാര ചെലവുകള്‍ 2024-ല്‍ 2023 തലത്തില്‍ നിലനിര്‍ത്താനും അതിനുശേഷം വര്‍ഷം 1% വര്‍ദ്ധിപ്പിക്കാനും വൈറ്റ് ഹൗസ് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെലവ് 2022 ലെ തലത്തില്‍ പരിമിതപ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍മാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍  ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. 

 

ജോലി ആവശ്യകതകള്‍ കര്‍ശനമാക്കി

 

ഡെമോക്രാറ്റിന്റെ ഭാഗത്ത് നിന്നുള്ള വീട്ടുവീഴ്ചയായി, സര്‍ക്കാര്‍ ഫുഡ് സ്റ്റാമ്പുകള്‍ ലഭിക്കുന്നവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ടുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ബൈഡന്‍ സമ്മതിച്ചു. സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ (എസ്എന്‍എപി) നിലവില്‍ ആശ്രിതരില്ലാത്ത 50 വയസ്സിന് മുകളിലുള്ള കഴിവുള്ളവര്‍ക്ക് മൂന്ന് മാസത്തേക്ക് ഫുഡ് സ്റ്റാമ്പുകള്‍ നല്‍കുന്നതാണ് രീതി. 'ഏതെങ്കിലും 36 മാസ കാലയളവില്‍ ആഴ്ചയില്‍ കുറഞ്ഞത് 20 മണിക്കൂറെങ്കിലും അവര്‍ ജോലിയിലോ ജോലി പരിശീലന പരിപാടിയിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പിക്കണം എന്നാണ് എൻപിആർ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

പുതിയ കരാര്‍ പ്രകാരം ഈ പ്രായപരിധി 54 ആയി ഉയര്‍ത്തും. വിമുക്തഭടന്മാരെയും ഭവനരഹിതരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ പുതുക്കിയില്ലെങ്കില്‍ 2023 വരെ പ്രാബല്യത്തില്‍ വരും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ബൈഡന്റെ വിദ്യാര്‍ത്ഥികളുടെ കടം എഴുതിത്തള്ളല്‍ പദ്ധതി പോലെ സോഷ്യല്‍ സെക്യൂരിറ്റിയും മെഡികെയറും ചെലവ് ചുരുക്കലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

 

ഐആർഎസ്, കോവിഡ് ഫണ്ട്

 

ഇടപാടിന് കീഴില്‍, ഇന്റേണല്‍ റവന്യൂ സിസ്റ്റത്തിന്റെ (ഐആര്‍എസ്) ചെലവിന് വിലങ്ങിടും. ബൈഡന്‍ സര്‍ക്കാര്‍ നേടിയെടുത്ത വിഹിതമാണ്  വെട്ടിക്കുറയ്ക്കുന്നത്. കൂടുതല്‍ അതിസമ്പന്നര്‍ തങ്ങളുടെ നികുതി അടയ്ക്കുന്നത് ഉറപ്പാക്കുന്നതിന് ഐആര്‍എസില്‍ കൂടുതല്‍  ജീവനക്കാരുള്ളത് ഗുണകരമാകുമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ വാദം. 

 

ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കാമെന്നും വൈറ്റ് ഹൗസ് വാദിച്ചിരുന്നു. എന്നിരുന്നാലും, ഇത് മധ്യവര്‍ഗ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ നികുതി പ്രശ്നങ്ങള്‍ നേരിടാന്‍ ഇടയാക്കുമെന്നാണ് റിപ്പബ്ലിക്കന്‍മാരുടെ വാദം. ദുരന്തങ്ങള്‍ നേരിടാന്‍ മാറ്റിവച്ചത് ഉള്‍പ്പെടെ ബാക്കിയുള്ള കോവിഡ് ദുരിതാശ്വാസ ഫണ്ട് തിരികെ എടുക്കാനും ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

ഊർജ പദ്ധതികളുടെ അംഗീകാരം കാര്യക്ഷമമാക്കുന്നു

 

ഊര്‍ജ പദ്ധതികള്‍ കാര്യക്ഷമത പരിഗണിച്ച് അനുമതി നല്‍കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതനുസരിച്ച്, 'ഒരു പൊതു ടൈംലൈന്‍ അനുസരിച്ച് ഒരൊറ്റ അവലോകന രേഖ വികസിപ്പിക്കുന്നതിന് ഒരൊറ്റ ലീഡ് ഏജന്‍സിക്ക് ചാര്‍ജ് നല്‍കും. നിലവിലെ അവലോകന പ്രക്രിയയുടെ മൊത്തത്തിലുള്ള വ്യാപ്തി കുറയ്ക്കാതെയാകും പുതിയ നടപടി.

 

English Summary: Will Raise the Borrowing Limit, But... Will Biden Bow to Republicans?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com