ADVERTISEMENT

കലിഫോർണിയ∙ ചരിത്രമെഴുതി അമേരിക്കയിലെ  ജീസസ് മൂവ്മെന്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലസ്നാനം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് പൈറേറ്റ്സ് കോവിൽ നടന്ന ചടങ്ങിൽ ജലസ്നാനം സ്വീകരിച്ചത്. 

ജീസസ് മൂവ്മെന്റിന്‍റെ  50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായിട്ടാണ് ജലസ്നാനം സംഘടിപ്പിച്ചത്.  4,000-ത്തിലധികം ആളുകൾ കലിഫോർണിയയിലെ  ജലസ്നാനം സ്വീകരിച്ചു ക്രിസ്തുവിനെ പിന്തുടർന്നതായി വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിലെ പാസ്റ്റർ  റേ ജീൻ വിൽസൺ പറഞ്ഞു. ജീവിതത്തിൽ  മറക്കാനാവാത്ത നിമിഷമാണിതെന്ന് പാസ്റ്റർ റേ ഇൻസ്റ്റാഗ്രാമിൽ അഭിപ്രായപ്പെട്ടു.

ചർച്ച് ബാപ്‌റ്റൈസ് സോകാലാണ് പരിപാടി സംഘടിപ്പിച്ചത്.  280-ലധികം പള്ളികളിൽനിന്നായി 8,000-ത്തിലധികം പേർ ചടങ്ങിന് സാക്ഷികളായി. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ സ്നാനം സ്വീകരിക്കാൻ കഴിഞ്ഞത് വലിയ ആത്മീയ ഉണർവിന് കാരണമായെന്ന് സ്നാനം സ്വീകരിച്ചവർ അഭിപ്രായപ്പെട്ടു.

English Summary: 4,166 baptized at Historic Beach from Jesus Movement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com