ADVERTISEMENT

റിച്ചാർഡ്സൺ, ടെക്സസ് ∙ അമേരിക്കയിൽ ആയുധങ്ങളെ നിരോധിക്കുന്നതിന് ദശകങ്ങൾ പഴക്കമുള്ള ഫെഡറൽ നിയമം ഉപയോഗിക്കുന്നതിലെ പ്രയോഗിക്ത ചോദ്യമാകുന്നു. പുതിയ സാങ്കേതിക വിദ്യയിൽ നിർമിച്ചിരിക്കുന്ന പിസ്റ്റോൾ ബ്രേസസിനെയയും ബമ്പ് സ്റ്റോക്കിനെയും  1934 ലെ ഫയർ ആംസ് ആക്ട് ഉപയോഗിച്ച് നിരോധിക്കുന്നത് ദുഷ്കരമാണെന്ന് നിയമവിദ്ഗധർ വിലയിരുത്തുന്നു. 2017 ൽ എടിഎഫ് ബമ്പ് സ്റ്റോക്കിനെ നിയമ വിരുദ്ധ മെഷീൻ ഗണ്ണാണെന്ന് വിശേഷിപ്പിച്ച് നിരോധിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതാണ് വിദ്ഗധർ ചൂണ്ടികാണിക്കുന്നത്. ഇതിന്റെ നിയമ സാധുത രണ്ട് ഫെഡറൽ അപ്പീൽ കോടതികൾ തള്ളി. പ്രശ്നം യുഎസ് സുപ്രീം കോടതിക്ക് മുമ്പാകെ എത്തും. പുതിയ എടിഎഫ് നിയമം ഷോർട്ട് ബാരലുകളുടെ റൈഫിളുകൾ റജിസ്റ്റർ ചെയ്യുവാനും  200 ഡോളർ നികുതി നൽകുവാനും നിർദേശിക്കുന്നു. 

അതേസമയം,  അമേരിക്കയിൽ നടക്കുന്ന കൂട്ടക്കുരുതികൾക്ക് പിന്നാലെ  ഭരണാധികാരികളും നേതാക്കളും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിക്കാറുണ്ട്. വാചകമല്ലാതെ കാര്യമായി ഒന്നും സംഭവിക്കുകയില്ല. പിന്നെയും സമാന സംഭവങ്ങൾ അരേങ്ങറുന്നു. ടെക്സസ്സിലെ ഉവാൾഡേ കൂട്ടക്കൊല നടന്നിട്ട് ഒരു വർഷമായിട്ടും ഇത്തരം സംഭവങ്ങൾ തടയുന്നതിന് കാര്യമായി നീക്കമൊന്നും നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  ഭരണനേതൃത്വത്തിലുള്ളലർ ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കുകയോ  ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ കാണുകയോ ചെയ്തിട്ടില്ല.

ടെക്സസിലെ റിച്ചാർഡ്സണിലെ ഗാരറ്റ് മില്ലറുടെ ഭവനത്തിൽ നടത്തിയ പരിശോധനയിൽ ഫെഡറൽ ഏജന്റുമാർ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന അസ്വാൾട്ട് റൈഫിൾ കണ്ടെത്തി. 2021 ജനുവരി 6ന് കാപിറ്റോളിൽ കലാപം നടത്തിയതിനും ആയുധം കൈവശം വച്ചതിനും ഗാരറ്റ് മില്ലറെ അറസ്റ്റ് ചെയ്തു.

ar-pistol

ഈ വെടിക്കോപ്പ് അറിയപ്പെടുന്നത് എആർ സ്റ്റൈൽ പിസ്റ്റോൾ എന്നാണ്. റജിസ്റ്റർ ചെയ്യാതെ ആയിരക്കണക്കിനാളുകൾ ഇത് കൈവശം വയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെമൈ ഓട്ടോമാറ്റിക് റൈഫിളുകളായ എആർ 15ന്റെയും എകെ 47ന്റെയും മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഇതിന്റെ പിൻവശത്ത് സ്റ്റെബിലൈസിംഗ് ബ്രേസ് എന്നറിയപ്പെടുന്ന അറ്റാച്ച്മെന്റ് ഘടിപ്പിച്ചിട്ടുണ്ട്. ഒരു റൈഫിൾ സ്റ്റോക്കിന്റെ മാതൃകയിൽ ഇതാദ്യം നിർമ്മിച്ചത് രണ്ടു കൈകളും പൂർണമായും ഉപയോഗിക്കാതെ ഒരു കൈകൊണ്ടു മാത്രം വെടിയുതിർക്കുവാൻ സാധിക്കുന്ന രീതിയിലാണ്

എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ബ്രേസസിന്റെ ഉപയോഗം വർധിച്ചു. രക്ഷാകവചം തുളച്ചുകയറാൻ കഴിയുന്ന വെടിയുണ്ടകൾ പായിക്കുവാൻ ഇവയ്ക്കു കഴിയും. സ്റ്റെബിലൈസിംഗ് ബ്രേസസിന്റെ ആവിർഭാവത്തോടെ തോക്ക് വ്യവസായം കൂടുതൽ ലാഭകരമായി. ബ്രേസസ് ഉപയോഗിച്ച് തോക്ക് ഉടമകൾക്ക് നീളം കുറഞ്ഞ ബാരലുകളുള്ള അസ്വാൾട്ട് റൈഫിളുകളിലേയ്ക്കു മാറാൻ കഴിയും. ഇവ ബുദ്ധിമുട്ടില്ലാതെ മറച്ചു വയ്ക്കാൻ കഴിയുമെന്നും വിൽപനക്കാർ അവകാശപ്പെടുന്നു.  സാധാരണ ബാക്ക് പായ്ക്കിനുള്ളിൽ ഒതുക്കി വയ്ക്കാം. എആർ 15 ഉം എകെ 47 ഉം ഇങ്ങനെ ഒതുങ്ങി ഇരിക്കുകയില്ല.

തോക്ക് ഉടമകളിൽ പലരും പിസ്റ്റോൾ ബ്രേസസിന്റെ ഉപയോഗം സാധിക്കുന്നത് നിയമത്തെ കബളിപ്പിച്ചു കൊണ്ടാണെന്ന്  ഗിഫോർഡ് സ്‍ലോ സെന്റർ റ്റു പ്രിവെന്റ് ഗൺ  വയലൻസ് പോളിസി ഡയറക്ടർ ലിൻഡ്‍‌സേ നിക്കോൾസ് പറഞ്ഞു. 2011 ൽ ടൂസോൺ കൂട്ടക്കുരുതിയിൽ  വെടിയേറ്റിട്ടും രക്ഷപ്പെട്ട അരിസോണ കോൺഗ്രസ് നേതാവ് ആരംഭിച്ചതാണ് ഈ സംഘടന. തോക്ക് വ്യവസായത്തിന് അറിയാമായിരുന്നു അവരുടെ ഭൂരിപക്ഷം ഉപഭോക്താക്കളും അംഗവൈകല്യം ഉള്ളവരല്ലെന്ന്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കൂടുതൽ ലാഭം ഉണ്ടാക്കാനായിരുന്നു ശ്രമം, നിക്കോൾസ് പറഞ്ഞു.നിയമത്തിന്റെ ഈ പഴുത് മേയ് മാസത്തോടെ അവസാനിക്കേണ്ടിയിരുന്നതാണ്. എന്നാൽ ഫിഫ്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് മേയ് 23ന് ഭാഗികമായി തോക്ക് സംഘങ്ങളും തോക്ക് ഉടമകളും സമർപ്പിച്ച ഹർജിയിലെ വാദം അംഗീകരിച്ചു. ദേശീയ തലത്തിൽ നിയമം നടപ്പാക്കി ഈ പ്രശ്നം പരിഹരിക്കുന്നത് എടിഎഫിന് തയാറാകണമെന്ന ആവശ്യം ശക്തമാണ്.

English Summary: Story of guns

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com