ADVERTISEMENT

വാഷിങ്‌ടൻ∙ ഇന്ത്യ – ചൈന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ  കൈവശപ്പെടുത്തുന്നതായി രാഹുൽ ആരോപിച്ചു. ഇത് സത്യസന്ധമായ കാര്യമാണ്. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമാണ്. അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് വന്നത് ഇന്ത്യയെ പ്രകോപ്പിച്ചിരുന്നു. തുടർന്ന് ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വരികയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിക്കാൻ തയാറായിട്ടില്ല. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ സന്ദർശനം നടത്തും.

English Summary: Rahul Gandhi against Prime Minister Narendera Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com