ADVERTISEMENT

വാഷിങ്‌ടൻ∙ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വരും നാളുകളിൽ പ്രതിപക്ഷ ഐക്യം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തും. വരും കാലങ്ങളിൽ കൂടുതൽ ശക്തമായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നതായി രാഹുൽ അഭിപ്രായപ്പെട്ടു. വാഷിങ്‌ടനിലെ  നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

‘‘ ഇതൊരു സങ്കീർണ്ണമായ ചർച്ചയാണ്. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ എങ്ങനെ സഹകരിക്കണമെന്ന കാര്യത്തിലാണ് ചർച്ച നടക്കുന്നത്. ഇരുകൂട്ടർക്കും അനുയോജ്യമായ രീതിയിലായിരിക്കും സഹകരണം.

വരും വർഷങ്ങളിൽ കോൺഗ്രസ് മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിച്ചിരുന്നു. വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ’’– രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

English Summary: Rahul Gandhi speaks about opposition unity during his US visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com