ADVERTISEMENT

ന്യൂയോർക്ക്∙ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ അമേരിക്ക കാനഡ- കരീബിയൻ ഏരിയ സംയുക്ത കൺവൻഷൻ, ജൂൺ 20 മുതൽ ജൂൺ 24 വരെ നടത്തപ്പെടും. ന്യൂജേഴ്സിയിലെ കെയ്പ് ലിബർട്ടിയിൽ നിന്നും തുടങ്ങുന്ന റോയൽ കരീബിയൻ ക്രൂസ് കപ്പലിലാണ് കൺവൻഷൻ നടത്തപ്പെടുക. കാനഡയുടെ തീരത്തുള്ള ഹെലീഫാക്സ് , നോവ സ്കോട്ടിയ എന്നീ പോർട്ടുകളിൽ തങ്ങിയിട്ടു തിരികെയെത്തുന്ന യാത്രയിൽ വിവിധ സമ്മേളനങ്ങൾ നടത്തപ്പെടും. 

 

കൺവൻഷന്‌ അന്തർദേശീയ പ്രസിഡന്റ് ഉൽറിക് ലോറിഡ്സെൻ (ഡെൻമാർക്ക്‌) ഉൾപ്പെടെ മറ്റ് അന്തർദേശീയ - ദേശീയ നേതാക്കന്മാരും പങ്കെടുക്കുന്നുണ്ട്. 254 പ്രതിനിധികൾ ഉൾപ്പെടുന്ന കോൺഫറൻസ് അതിന്റെ നൂറുവർഷത്തിൻറെ ചരിത്രസ്‌മരണകൾ അയവിറക്കുന്നതോടൊപ്പം ഭാവിയിലേക്ക് മിഴിതുറക്കുന്ന വിവിധ പരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ സ്വാധീനം എങ്ങനെ എന്ന് വിലയിരുത്തുമ്പോൾ, ഒരു കുപ്പിയിൽ നിറച്ച സമയം യുവത്വത്തിന്റെ സമ്മാനമാകുന്നത് എങ്ങനെ, നേതൃത്വ വികസനം ഒരു വലിയ നിക്ഷേപം, ഫലപ്രദമായ കമ്മ്യൂണിറ്റി സേവനം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.  

cruise-to-the-future

 

അമേരിക്കയിലെ ഒഹായോ-ടോളിഡോയിൽ തുടക്കംകുറിച്ച ഈ പ്രസ്ഥാനം നൂറുവർഷം പിന്നിടുന്ന അസുലഭ മുഹൂർത്തതിനാണ്‌ വേദിയൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ പ്രവർത്തകർ അതീവ ആവേശത്തിലാണ് കാര്യങ്ങൾ മികവുറ്റതാക്കാൻ പരിശ്രമിക്കുന്നത്. 'ക്രൂസ് റ്റു ദി ഫ്യൂച്ചർ' എന്ന പേരിൽ നടത്തപ്പെടുന്ന ഈ കൺവെൻഷന് അമേരിക്കൻ ഏരിയ പ്രസിഡന്റ് ഷാജു സാം (കൺവെൻഷൻ ചെയർ), കാനഡ ഏരിയ പ്രസിഡന്റ് ബ്രിയാൻ മെനെല്ലി. നോർത്ത് അറ്റ്ലാന്റിക് റീജനൽ ഡയറക്ടർ ഡോ.അലക്സ് മാത്യു എന്നിവർ (കോ-ചെയർ) നേതൃത്വം നൽകും. 

 

പ്രാദേശിക YMCA-യെ പിന്തുണയ്ക്കുന്നതിനായി 1922-ൽ യു‌എസ്‌എയിലെ ഒഹായോയിലെ ടോളിഡോയിൽ സ്ഥാപിതമായ Y's Men International ഇപ്പോൾ ലോകമെമ്പാടുമുള്ള ഗവൺമെന്റിതര യുവജന സംഘടനയായ YMCA യെയും അതിലൂടെ ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളെയും സേവിക്കാൻ ലക്ഷ്യമിടുന്നു. യു‌എസ്‌എയിൽ YMCA സാധാരണയായി 'ദി വൈ' എന്നാണ് അറിയപ്പെടുന്നത്, കൂടാതെ Y's Men പ്രസ്ഥാനം അവിടെ 'Men of and for the Y' എന്ന പേരിൽ ഒരു ക്ലബ്ബായി ആരംഭിച്ചതിനാൽ, അതിന് ' Y's Men's Club' എന്ന് പേരിട്ടു. 75 രാജ്യങ്ങളിലായി പടർന്നുപന്തലിച്ച ഈ സംഘടനയുടെ ഔദ്യോഗിക കേന്ദ്രം ജനീവയിൽ ആണ്.  

 

'എല്ലാ അവകാശങ്ങൾക്കും ഒപ്പമുള്ള കടമ അംഗീകരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, യുവജന വികസനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, മാനുഷിക മൂല്യങ്ങൾ ഉയർത്താൻ ശ്രമിക്കുന്ന,  പ്രതിബദ്ധതയുള്ള, ആഗോളതലത്തിൽ അധിഷ്ഠിതമായ, സന്നദ്ധ സേവന സ്ഥാപനമാകുകയാണ് സംഘടനയുടെ ലക്ഷ്യം. ഒപ്പം മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ YMCA, യുഎൻ, മറ്റ് യോഗ്യരായ സംഘടനകൾ എന്നിവയുമായി അടുത്ത പങ്കാളിത്തത്തോടെ പ്രവർത്തിക്കുക.

 

കൺവെൻഷൻ മികവുറ്റതും പിഴവില്ലാത്തതുമാക്കാൻ നിരവധി കമ്മിറ്റികൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നുണ്ട്. നാൻസി ലിബ്ബി (കൺവെൻഷൻ കമ്മിറ്റി സെക്രട്ടറി), ഏരിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് വർക്ക്മാൻ  (ചെയർ- ഫൈനാൻസ്) ചാർളി റെഡ്മെൻ, ജൊവാൻ മക്കാർത്തി , ജെറി നെഹ്റ, ജോ ഡോട്ട്സൺ, ബ്രൂസ് സ്റ്റോക്ക്, ഡാൻ എബെർളി, കിം ഡീൽ ( റജിസ്ട്രേഷൻ), ജോസഫ് കാഞ്ഞമല & ജോൻ വിൽ‌സൺ (ചെയർ പ്രോഗ്രാം), ബോബി സ്റ്റിവേര്സ് ആപ്കി, ഡഗ് ജോൺസ്‌, സാന്ദ്ര ഹാമിൽട്ടൺ, കിം ഡീൽ, മുറെ ടുൻബർ , ഡെബ്ബി റെഡ്‌മെൻ  (പ്രോഗ്രാം കമ്മിറ്റി), മാത്യു ചാമക്കാല (ചെയർ -ലോജിസ്റ്റിക് ), സാൻഡി റെയ്നോൾഡ്സ് , ഏർൾ ഫോസ്റ്റർ, മാത്യു ചിറമണ്ണിൽ, ബിജു ചാക്കോ, ജെയിംസ് കടവുങ്കൽ, മത്തായി തോമസ്,കുഞ്ഞു മാലയിൽ, തോമസ് ഡേവിഡ് , തോമസ് ഉണ്ണൂണ്ണി, സജി മാത്യു, ടിൻസിൽ ജോർജ്ജ്, വർഗീസ് ഗീവർഗീസ്, ജോർജ് കെ ജോൺ ( ലോജിസ്റ്റിക് & ടൂർ), കോരസൺ വർഗീസ് (ചെയർ-മീഡിയ) ഡെബ്ബി റെഡ്‌മെൻ, ഷെറി മ്യൂറൽ, റിച്ച് പോർട്ടർ, ജോസഫ് മാത്യു (എഡിറ്റർ), തോമസ് ഡേവിഡ് - സിബി( മീഡിയ-പബ്ലിക് റിലേഷൻസ്).   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com