ഷിക്കോഗാ∙ മലയാളി അസോസിയഷന്‍റെ 2023–25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് അസോസിയേഷൻ ഹാളിൽ വച്ച് നടക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ എൻ.എം ഫിലിപ്പ്, റോയി നെടുങ്ങോട്ടിൽ , ബന്നി വാച്ചാച്ചിറ, രഞ്ചൻ ഏബ്രാഹം,പ്രസിഡന്‍റ് ജോഷി വള്ളംകുളം, വൈസ് പ്രസിഡന്‍റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ് എന്നിവർ പങ്കെടുത്തു.
English Summary: Election of Chicago Malayali Association on August 6