ADVERTISEMENT

ഡാലസ്∙ അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ ജ്വലിക്കുന്ന സ്മരണകകൾ പത്തു വര്‍ഷം പിന്നിടുമ്പോഴും സജീവമായി നിലനിൽക്കുന്നു. നോര്‍ത്ത് അമേരിക്കാ യൂറോപ്പ്  മാർത്തോമ്മാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു സഭ നൽകിയത്. പാട്രികിന്‍റെ സ്മരണ നിലനിർത്തുന്നത് നോര്‍ത്ത് അമേരിക്കാ യൂറോപ്പ്  മാർത്തോമ്മാ  ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പദ്ധതി പ്രാരംഭഘട്ടത്തിലാണ്.

Read more at: ന്യൂയോർക്കിൽ ഗ്രാമത്തിന്‍റെ അരുമയായിരുന്ന അരയന്നത്തെ കൊന്ന് ഭക്ഷിച്ചതിന് മൂന്ന് കൗമാരക്കാർ അറസ്റ്റിൽ...


നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച അവധിക്കാല ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കാറില്‍ യാത്ര ചെയുന്നതിനിടെ പത്തു വർ‌ഷങ്ങൾക്ക് മുൻപ് ജൂണ്‍ നാലിനാണ് പാട്രിക്കിനെ മരണം കവർന്നത്.  അമേരിക്കയിൽ ഉപരിപഠനാര്‍ത്ഥമാണ് പാട്രിക്ക് എത്തിയത്. ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ ചെയ്ത് വരുന്നതിനിടെയായിരുന്നു അപകടം. 

ചെറിയാന്‍ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്‌പോര്‍ട്‌സിലും ഗിറ്റാര്‍ വായനയിലും സമര്‍ത്ഥനായിരുന്നു. കലാലയ വിദ്യാഭാസന കാലത്ത്  സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു. 

ഡാലസ് സെന്റ് പോള്‍സ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു പാട്രിക്ക്. പാട്രിക് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട നിർമ്മാണത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയായി. 

English Summary : Even after ten years, Patrick is alive in memories

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com