ADVERTISEMENT

ടൊറന്റോ: കാനഡ സർക്കാരിന്റെ സീറോ-എമിഷൻ വാഹനങ്ങളുടെ ബോധവൽകരണ പദ്ധതി നിർവാഹകരായി തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളികൂട്ടായ്മയും. കേംബ്രിജിലും സമീപപ്രദേശങ്ങളിലുമായി സജീവമായി പ്രവർത്തിക്കുന്ന ഗ്രാൻഡ് റിവർ  മലയാളി അസോസിയേഷൻ (ജിആർഎംഎ) ആണ് സീറോ എമിഷൻ വൈഹക്കിൾ അവേർനസ് ഇനിഷ്യേറ്റീവ്  (സെവായ്) പദ്ധതിയുടെ ഭാഗമാകുന്നത്. ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ആസ്ട്രോ സ്റ്റെം ലാബ്സുമായി (എഎസ്എൽ) ചേർന്നാണ് ബോധവൽകരണ പരിപാടികൾ നടത്തുന്നത്.  

വിദ്യാർഥികളും സാങ്കേതികവിദഗ്ധരുമെല്ലാമടങ്ങുന്ന ജിആർഎംഎ- എഎസ്എൽ പ്രോജക്ട് ടീമാണ് ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച അറിവുകൾ സമാഹരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നേതൃത്വം നൽകുകയെന്ന് പ്രസിഡന്റ് രാജീവ് പിള്ള പറഞ്ഞു. സാങ്കേതികവിദ്യ സംബന്ധിച്ച പ്രഭാഷണങ്ങളും സീറോ -എമിഷൻ വാഹനങ്ങൾ സംബന്ധിച്ച വാണിജ്യപരവും പാരിസ്ഥിതികവുമായ സാധ്യതകളുടെ പഠനങ്ങളും ഒരുക്കുമെന്ന് എഎസ്എൽ. സിഇഒ ദിലീപ് കുമാർ പറഞ്ഞു.

Read also: അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം

സീറോ എമിഷൻ വാഹനങ്ങൾ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ഉപകരിക്കുന്നതിനൊപ്പം ഇന്ധനച്ചെലവ് ലാഭിക്കുന്നതിനും വിതരണശൃംഖലയിൽ തൊഴിൽസാധ്യകൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുമെന്ന് പ്രകൃതിവിഭവ മന്ത്രി ജോനഥൻ വിൽക്കിൻസൺ ചൂണ്ടിക്കാട്ടി. മലിനീകരണമുക്ത അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായകരമാകും.

 

English Summary: GRMA also in Electric Vehicle Awareness Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com