ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023–25 ലെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 6ന്

chicago-malayali-association-election
SHARE

ഷിക്കാഗോ∙ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023 –25 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 6ന് (ഞായറാഴ്ച്ച) അസോസിയേഷൻ ഹാളിൽ(834 E. Rand Road, Mount Prospect) വച്ച് നടത്തപ്പെടുന്നതാണ്. ഇലക്ഷൻ കമ്മറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയുടെ അദ്ധ്യക്ഷതയിൽ മേയ് 25ന് കൂടിയ യോഗത്തിലാണ് അടുത്ത വർഷത്തേക്കുള്ള ഇലക്ഷന്റെ പ്രസ്തുത തീയതി തീരുമാനിച്ചത്. ഇലക്ഷൻ കമ്മറ്റി അംഗങ്ങളായ എൻ. എം. ഫിലിപ്പ്, റോയി നെടുങ്ങോട്ടിൽ, ബന്നി വാച്ചാച്ചിറ, രഞ്ചൻ എബ്രാഹം എന്നിവരും എക്സിക്യൂട്ടീവിനു വേണ്ടി വൈസ്പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഈ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടത്തുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA