ADVERTISEMENT

കലിഫോർണിയ ∙ ടെക്‌സസ് വഴി രാജ്യത്തേക്ക് കടന്ന പതിനാറ് വെനസ്വേലൻ, കൊളംബിയൻ കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ കലിഫോർണിയയിൽ എത്തിച്ച് സാക്രമെന്റോയിലെ ഒരു പള്ളിക്ക് പുറത്ത് ഇറക്കിവിട്ടതായി ക‌ലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും കുടിയേറ്റ അവകാശ അഭിഭാഷകരും വ്യക്തമാക്കി. 

 

കുടിയേറ്റക്കാരെ സാക്രമെന്റോയിലെ റോമൻ കാത്തലിക് രൂപതയ്ക്ക് പുറത്താണ് ഇറക്കിവിട്ടത്. ഇവരെ കബളിപ്പിച്ച് സാക്രമെന്റോയിൽ ഇറക്കി വിടുകയായിരുന്നു എന്ന് ഇത്തരക്കാരെ സഹായിക്കുന്ന വിശ്വാസാധിഷ്ഠിത കമ്മ്യൂണിറ്റി ഓർഗനൈസിങ് ഗ്രൂപ്പിന്റെ  കലിഫോർണിയയിലെ ക്യാംപയ്ൻ ഡയറക്ടർ എഡ്ഡി കാർമോണ പറഞ്ഞു. കുടിയേറ്റക്കാർക്ക് തങ്ങളെവിടെയാണ് എത്തിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും കാർമോണ പറഞ്ഞു. ഇവർക്ക് ജോലി ലഭിക്കാനും അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സഹായിക്കാമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതായി കാർമോണ പറഞ്ഞു.

 

താനും സ്റ്റേറ്റ് അറ്റോർണി ജനറൽ റോബ് ബോണ്ടയും ശനിയാഴ്ച കുടിയേറ്റക്കാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരെ ടെക്‌സസിൽ നിന്ന് ന്യൂമെക്‌സിക്കോയിലേക്ക് കൊണ്ടുപോകുകയും പിന്നീട് സ്വകാര്യ ചാർട്ടേഡ് ജെറ്റിൽ സാക്രമെന്റോയിലേക്ക് അയക്കുകയും  ചെയ്തതായാണ് അറിഞ്ഞതെന്നും ഗവർണർ ഗാവിൻ പറഞ്ഞു.

 

ഗ്രൂപ്പിന്റെ യാത്രയ്‌ക്ക് ആരാണ് പണം നൽകിയതെന്നും, ഈ യാത്ര സംഘടിപ്പിക്കുന്ന വ്യക്തികൾ തെറ്റായ വാഗ്ദാനങ്ങൾ നൽകി ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചോ അല്ലെങ്കിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള  ക്രിമിനൽ നിയമ ലംഘനങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ കലിഫോർണിയ നീതിന്യായ വകുപ്പുമായി ചേർന്ന് അന്വേഷണം നടത്തുകയാണെന്നും ഗാവിൻ  ന്യൂസോം പറഞ്ഞു.

 

English Summary: migrants flown to California on chartered jet and left outside church

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com