എസ്ബി -അസംപ്ഷൻ അല്മനൈ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി

SB-college-alumni
SHARE

ഷിക്കാഗോ∙  ചങ്ങനാശ്ശേരി എസ്ബി അസംപ്ഷൻ അല്മനൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്റർ എസ്ബി കോളേജ് മുൻപ്രിൻസിപ്പളും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി.

റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലിന്റെ ആമുഖപ്രാർഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. സംഘടനയുടെ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി തോമസ് ഡീക്രോസ്സ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത അല്മനൈ അംഗങ്ങളെല്ലാവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു. 

സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിൽ താൻ എസ്ബി കോളേജ് പ്രിൻസിപ്പലായിരുന്ന കാലത്തെ വിദ്യാർഥികളുമായിട്ടുള്ള തന്റെ  അനുഭവ സമ്പത്തുകൾ സവിസ്തരം പ്രതിപാതിച്ചു.

ജൂൺ നാലിന് വൈകുന്നേരം എട്ടുമണിക്കായിരുന്നു സൂം മീറ്റിംഗിലൂടെ ഈ സൗഹൃദസമ്മേളനം നടത്തിയത്. എസ്ബി അസംപ്ഷൻ അല്മനൈ അംഗങ്ങൾക്കു പരസ്പരം പരിചയപ്പെടുന്നതിനും ബഹു.മഠത്തിപ്പറമ്പിലച്ചനുമായിട്ടുള്ള സൗഹൃദവും പങ്കിടുന്നതിനുമുള്ള ഒരു സുവർണ്ണാവസരമായിരുന്നു ഇതുവഴി സംജാതമായത്. ഈ സമ്മേളനം ഹൃസ്വ സന്ദർശനാർഥം അമേരിക്കയിൽ വന്നിട്ടുള്ള റവ: ഡോ.ജോർജ് മഠത്തിപ്പറമ്പിലിനു തന്റെ കോളേജ് പൂർവവിദ്യാർഥികളോടുള്ള വലിയ സ്നേഹവും കരുതലുമാണ് ഇങ്ങനെയൊരു സൗഹൃദ സമ്മേളനത്തിന് വഴിതെളിച്ചത്. അതുപോലെ എസ്ബി അസംപ്ഷൻ പൂർവവിദ്യാർഥികൾക്കു ബഹു. മഠത്തിപ്പറമ്പിലച്ചനോടുള്ള വലിയ ആദരവിന്റെയും സ്നേഹത്തിന്റെയും ഒരു വലിയ പ്രകടനം കൂടിയായിരുന്നു ഈ സമ്മേളനം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന ഈ എസ്ബി അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ പ്രവർത്തനങ്ങളും അല്മനൈ കൂട്ടായ്മയും ശ്ലാഘനീയമാണെന്ന് ബഹു.മഠത്തിപ്പറമ്പിലച്ചൻ പറഞ്ഞു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ അംഗങ്ങളെ ചേർത്തു ഒരു വലിയ അല്മനൈ കൂട്ടായ്മയ്ക്ക് ആക്കം കൂട്ടുന്നതിന് ഇപ്പോഴുള്ള നേതൃത്വത്തിനും വരും കാലങ്ങളിൽ വരുന്ന നേതൃത്വത്തിനും സാധിക്കട്ടെയെന്നു ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ഒമ്പതുമണിക്ക്. ബഹു. മഠത്തിപ്പറമ്പിലച്ചന്റെ സമാപനപ്രാർഥനയോടുകൂടി സമ്മേളനം പര്യവസാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA