സണ്ണിവെയ്‌ൽ സിറ്റിയിൽ വെടിവയ്പ്പ്; ഒരു മരണം, 4 പേർക്ക് പരുക്ക്
Mail This Article
സണ്ണിവെയ്‌ൽ ∙ ടെക്സാസ് ഡള്ളസിലെ സണ്ണിവെയ്‌ൽ സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരു സ്ത്രീ മരിക്കുകയും മൂന്നു കുട്ടികൾ ഉൾപ്പെട നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കുടുംബം സഞ്ചരിച്ച കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ സ്ത്രീയുടെ കാറിനെ പ്രതികൾ പിന്തുടരുകയും പാർക്കിങ് ഏരിയയിൽ വച്ച് വെടിവയ്ക്കുകയുമായിരുന്നു. 8 നും 10 നും ഇടയിൽ പ്രായമുള്ളവരാണ് പരുക്കേറ്റ കുട്ടികൾ. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും ചീഫ് ഓഫ് പൊലീസ് ബിൽ വെഗാസ് വ്യക്തമാക്കി.
പ്രതികൾ സംഭവസ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന പുരുഷനെയും സ്ത്രീയെയും തിരിച്ചറിയാൻ വിഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിക്കുന്നു. സണ്ണിവെയ്ൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളിയായ സണ്ണിവെയ്‌ൽ സിറ്റി മേയർ സജി ജോർജ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
English Summary: shooting in sunnyvale city kills one injures four