ADVERTISEMENT

അയോവ∙ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ  സമർപ്പിച്ചു.യുഎസിന്റെ 48-മത്  വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിന്റെ 64-മത് പിറന്നാള്‍ ദിനമായ  ബുധനാഴ്ച യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. 

ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിലും യുഎസിന്റെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുമാണ് പെന്‍സിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് . പെന്‍സിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രവചനാതീതമായി. ബുധനാഴ്ച പെന്‍സ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക  അയോവയിലെ ഡി മോയ്‌നസിലാണ് .  

നിലവില്‍ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെന്‍സും മൂന്നാമതാണെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. പെന്‍സ് പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകുമെന്നും ഡിസാന്റിസിനെതിരെ വിജയം നേടാന്‍ ട്രംപിനെ ഇത് സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍.

മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം എന്നിവരും ഈ ആഴ്ച കാമ്പെയ്‌നുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മത്സരത്തിൽ  ചേരുന്നതിനെക്കുറിച്ച് മാസങ്ങളായി ചിന്തിക്കുകയാണെന്ന് പറഞ്ഞതിന് ശേഷം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ന്യൂ ഹാംഷയർ ഗവർണർ ക്രിസ് സുനുനു തിങ്കളാഴ്ച പറഞ്ഞു, 

English Summary: Mike Pence is set to launch his presidential campaign tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com