ADVERTISEMENT

ന്യൂയോർക്ക്∙ കോപവും വെറുപ്പും കൊണ്ടല്ല, സ്നേഹം കൊണ്ടാണ് ആധുനിക ഇന്ത്യയ്ക്ക് രൂപം നൽകേണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിൽ, നമ്മുടെ രാജ്യത്ത് ഒരു പോരാട്ടം നടക്കുകയാണ് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമെന്നും രാഹുൽ പറഞ്ഞു.

‘‘ഒന്നിനെ തങ്ങൾ പ്രതിനിധീകരിക്കുന്നു. മറ്റൊന്ന് ബിജെപിയുടെ ആശയമാണ്. ഒരു വശത്ത് മഹാത്മാഗാന്ധി, മറുവശത്ത് നാഥുറാം ഗോഡ്‌സെയുമാണ്. ഗാന്ധിജി ആധുനികനും ദീർഘവീക്ഷണമുള്ള വ്യക്തിയും വിശാലമനസ്കനുമായിരുന്നു. അതേസമയം, ഗോഡ്‌സെ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചു. ഒരിക്കലും ഭാവിയെക്കുറിച്ച് സംസാരിച്ചില്ല. അദ്ദേഹം ദേഷ്യവും വെറുപ്പും കൊണ്ട് നിറഞ്ഞ മനുഷ്യനായിരുന്നു. സ്വന്തം ജീവിതത്തെ നേരിടാൻ കഴിയാത്ത ഒരു ഭീരുവായിരുന്നു ’’ 

RGNYC-snapsindia

ആർഎസ്എസും ബിജെപിയും ഭാവിയിലേക്ക് നോക്കാൻ കഴിവില്ലാത്തവരാണ്.  കുറ്റപ്പെടുത്താൻ അവർ എപ്പോഴും മറ്റൊരാളെ കണ്ടെത്തും.  ട്രെയിൻ അപകടത്തിൽ അവർ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയേക്കാം. കുറ്റപ്പെടുത്തുന്നതിനുപകരം, യുവാക്കളുടെ തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു പാലം പണിയുകയും പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചൈനയിൽ നിന്ന് നാം നേരിടുന്ന വെല്ലുവിളികളെ നേരിടുകയും വേണം. മൊബിലിറ്റി, ഡാറ്റ, കണക്റ്റിവിറ്റി, ഊർജമേഖലയിലെ പരിവർത്തനം എന്നീ മേഖലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിലാണോ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? 

ഇന്ത്യയിലെ ജുഡീഷ്യറിയും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യ ഘടനയ്ക്കും സ്ഥാപനങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടക്കുന്നുണ്ട്. അത് ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമാണ്. ഭരണഘടനയും ജനാധിപത്യവും കൂടാതെ ആധുനിക ഇന്ത്യക്ക് നിലനിൽപ്പില്ല. അതിനെ പ്രതിരോധിക്കുക എന്നത് നമ്മുടെ കടമയാണ്. ഇന്ത്യയെന്ന ആശയത്തിൽ വിശ്വസിക്കുന്നവർ എന്നെ ആവേശഭരിതനാക്കുന്നു. ഇന്ത്യൻ മൂല്യങ്ങൾ ആക്രമണസ്വഭാവമുള്ളതല്ല. സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു നാട് നമ്മുക്ക് സൃഷ്ടിക്കാം – രാഹുൽ പറഞ്ഞു. 

ആറു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

 

‘‘മറ്റുള്ളവർ നിശ്ശബ്ദത പാലിക്കുമ്പോൾ ഭീഷണികൾ വകവയ്ക്കാതെ രാഹുൽ ഗാന്ധി പ്രവർത്തിച്ചു. നമ്മുടെ രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കാംക്ഷിക്കുന്ന നമുക്കെല്ലാവർക്കും അദ്ദേഹം പ്രത്യാശയുടെ കിരണമാണ്.’’ –  ഐഒസിയുഎസ്‌എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു.

‘‘ഭാരത് ജോഡോ യാത്ര ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക്  പ്രതീക്ഷ നൽകുകയും ചെയ്തു.  യാത്ര സാമൂഹിക വിടവുകൾ നികത്തുകയും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്തുന്നതിന് സഹായകരമായി. ’’– ഐഒസിയുഎസ്‌എ പ്രസിഡന്റ് മൊഹീന്ദർ സിംഗ് ഗിൽസിയാൻ വ്യക്തമാക്കി. 

ഇന്ത്യയുടെ നല്ല ഭാവിക്കായി ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗ്ലോബൽ ചെയർമാൻ  സാം പിത്രോദ  സംസാരിച്ചു. ഐഒസി ഇപ്പോൾ 30 രാജ്യങ്ങളിലുണ്ട്. ഭാവി ശാസ്ത്രത്തിന്റേതാണ്, പരിണാമവും ആവർത്തനപ്പട്ടികയും നീക്കം ചെയ്യാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ നമ്മുടെ അടുത്ത തലമുറയുടെ പുരോഗതിക്ക് വേണ്ടിയുള്ള  താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി

പ്രദീപ് സാമല,  ദീപേന്ദർ ഹൂഡ, മണിശങ്കർ അയ്യർ, രേവന്ത് റെഡ്ഡി, വിജേന്ദർ സിംഗ്, രുദ്ര രാജു ഗുഡുരു, മധു യക്ഷി, അമരീന്ദർ സിംഗ് വാറിംഗ്, വെങ്കട്ട് റെഡ്ഡി, കോമതി, ഡ്ഡി, ആരതി കൃഷ്ണ, പുന്നല ലക്ഷ്മയ, നീലിമ കോട്ട, അൽക്ക ലാംബ. ന്യൂയോർക്ക് സിറ്റി ഡപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാൻ ഐഒസി നേതാക്കളായ ജോൺ ജോസഫ്, ഫുമാൻ സിംഗ്, ലീല മാരെറ്റ്, തോമസ് മാത്യു, രാജേശ്വര റെഡ്ഡി, രാം ഗദുല, പീറ്റർ കോത്താരി, ഹർകേഷ് താക്കൂർ, അമർ സിംഗ് ഗുൽഷൻ, ഗുർപീത് സിംഗ്, കുൽരാജ് ഗ്രെവാൾ, ബൽജീന്ദർ സിംഗ് കുണ്ടു, ഗുർമീത് സിംഗ് ഗിൽ, ഗുർമിത് സിംഗ് ബട്ടർ, രജീന്ദർ ഡിച്ച്പള്ളി , നിഖിൽ തഗദൂർ, പവൻ ദാർസി, കവൽജിത് കൗർ, സന്ദീപ് വംഗല, ശരത് ചന്ദ്ര വെമുഗുട്ടി, ഐഒസിയുഎസ്‌എ ജനറൽ സെക്രട്ടറി സോഫിയ ശർമ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

English Summary : "Modern India should be shaped by love, not by anger and hate" : Rahul Gandhi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com