ADVERTISEMENT

ഹ്യൂസ്റ്റണ്‍∙ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ എതിരാളികളെ അവഗണിക്കുക എന്നതാണോ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം? അടുത്തിടെയായി അദ്ദേഹം പിന്തുടരുന്ന രീതികള്‍ വിശകലനം ചെയ്യുമ്പോള്‍ അതാണ് ട്രംപിന്റെ തന്ത്രം എന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പ് വിദഗ്ധര്‍ വിശകലനം ചെയ്യുന്നു. തന്റെ എതിരാളികള്‍ക്കൊപ്പം ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തുന്നത് പരമാവധി ഒഴിവാക്കുന്ന രീതിയാണ് ട്രംപ് അനുവര്‍ത്തിക്കുന്നത്. 

അയോവയില്‍ നടന്ന ഒരുപരിപാടിയാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. യുഎസ് സെനറ്റര്‍ ജോണി ഏണസ്റ്റ് ആതിഥേയത്വം വഹിക്കുന്ന രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ എട്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ അയോവയില്‍ എത്തി. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഡെസ് മോയിന്‍സിനടുത്തുള്ള സ്റ്റേറ്റ് ഫെയര്‍ഗ്രൗണ്ടില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനായി എത്തിയ സംഘത്തിന്റെ ഭാഗമായി. 

അതേസമയം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 2024-ലെ എതിരാളികളുമായി വേദി പങ്കിടുന്ന പരിപാടികൾ അദ്ദേഹം മിക്കവാറും ഒഴിവാക്കിയിട്ടുണ്ട്. ട്രംപിന്റെ മുഖ്യ എതിരാളിയായി വിലയിരുത്തപ്പെടുന്ന ഡിസാന്റിസ്  ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഒരാഴ്ചയായിരിക്കുകയാണ്. അയോവ ഉള്‍പ്പെടെ, ഏര്‍ലി വോട്ടിംഗ് സംസ്ഥാനങ്ങളില്‍ ഉടനീളം അദ്ദേഹം പ്രചാരണം ശക്തമാക്കിയിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി അയോവയിലേക്ക് ഇടയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുള്ള പെന്‍സ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഔദ്യോഗികമായി മത്സര രംഗത്ത് എത്തുമെന്ന സൂചനയാണുള്ളത്. ബുധനാഴ്ച ഡെസ് മോയിന്‍സില്‍ നടക്കുന്ന ഒരു പരിപാടിയില്‍ തന്റെ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ച് പരിചയമുള്ള രണ്ട് പേര്‍ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാകും ഉള്ളത്. ഇതോടെ പ്രൈമറി ലക്ഷ്യമിടുന്ന ജിഒപി സ്ഥാനാര്‍ഥികളുടെ എണ്ണം വീണ്ടും ഉയരും. 

ഏണസ്റ്റിന്റെ വാര്‍ഷിക ''റോസ്റ്റ് ആന്‍ഡ് റൈഡ്'' ഇവന്റിലെ പ്രധാനമായ ചാരിറ്റിക്ക് വേണ്ടിയുള്ള പ്രഭാത മോട്ടോര്‍സൈക്കിള്‍ റൈഡില്‍ പങ്കെടുത്ത വൈറ്റ് ഹൗസ് പ്രതീക്ഷയുള്ള ഒരേയൊരു വ്യക്തി പെന്‍സ് ആയിരുന്നു. 

താനും ഭാര്യ കാരെനും അടുത്തതായി രാജ്യത്തെ എങ്ങനെ സേവിക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു എന്നും റൈഡിന് മുമ്പ് ന്യൂസ്മാക്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

English Summary: Donald Trump tends to avoid his GOP opponents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com