ADVERTISEMENT

ന്യൂയോർക്ക് ∙ ഒരു ഗാനത്തിന്റെ ആത്മാവറിഞ്ഞ് പാടുക എന്നത് എല്ലാവർക്കും  സാധിക്കുന്ന കാര്യമല്ല. ഗായകരായ കെസ്റ്ററും സ്നേഹ വിനോയിയും ചേർന്ന് ആലപിച്ച 'യേശുവേ നീയാണെൻ രക്ഷ' എന്ന ക്രിസ്തീയഗീതം അത്തരത്തിൽ ഭാവസാന്ദ്രതകൊണ്ട് ആരാധകമനസുകളിൽ കയറിപ്പറ്റുകയാണ്. എഡിറ്റിംഗും ഗായികയായ സ്നേഹയാണ് ചെയ്തിരിക്കുന്നത്.

Read Also: 36 നായ്ക്കളെ വാഹനത്തിൽ പൂട്ടിയിട്ടു;ഒക്‌ലഹോമയിൽ ദമ്പതികൾ അറസ്റ്റിൽ...

വെസ്റ്ചെസ്റ്റർ ന്യു റോഷൻ ഹൈസ്‌കൂളിൽ ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന സ്നേഹ ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. പ്രൊഫഷണൽ ഗിറ്റാറിസ്റ്റും സ്നേഹയുടെ പിതാവുമായി വിനോയ് ജോണാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനരചന മഞ്ജു വിനോയ്.

ഓർക്കസ്‌ട്രേഷൻ: വിൽസൺ കെ.എക്സ്, തബല: സന്ദീപ് എൻ.വെങ്കിടേഷ്, മിക്സിങ്: സുനിൽ പുരുഷോത്തമൻ, പുല്ലാങ്കുഴൽ: രാജേഷ് ചേർത്തല, കോറസ്: കലാഭവൻ ബിന്ദു, കൃഷ്ണ,പ്രിയ.

യുട്യൂബിലൂടെ വിഎഎംഎസ് സ്റ്റുഡിയോ യുഎസ്എയും സിയോൺ ക്ലാസിക്‌സും ചേർന്നാണ്  ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. തേന്മാവിൻ കൊമ്പത്ത് ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ബേണി-ഇഗ്‌നേഷ്യസ് കൂട്ടുകെട്ടിലെ ബേണീ പി.ജെ യാണ് മാൻഡലിൻ കൈകാര്യം ചെയ്തിരിക്കുന്നത്.

English Summary: Christian devotional song from US released in youtube 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com