ഡാലസ്∙ ലോക കേരളാ സഭ അമേരിക്കൻ മേഖലാ കൺവൻഷൻ പ്രവാസികൾക്കു പ്രചോദനം നൽകുമെന്ന് കേരള ട്രിബ്യൂണ്‍ ചെയർമാനും ലോക കേരളാ സഭാ മെമ്പറുമായ ഡോ.എം .കെ ലൂക്കോസ് മന്നിയോട്ട്. കഴിഞ്ഞ ലോക കേരളാ സഭയിൽ ഞങ്ങൾ സർക്കാരിന് മുന്നിൽ വെച്ച ഒന്നായിരുന്നു വിവിധ രാജ്യങ്ങളിൽ മേഖലാ സമ്മേളനങ്ങൾ. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇപ്പോൾ എടുത്ത തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ കേരളത്തിലെ മലയാളികൾക്ക് വേണ്ടിയല്ല. പ്രവാസി മലയാളികളുടെ വിഷയങ്ങൾക്ക് പരിഹാരം കാണുക .അവർക്കും അവരുടെ തലമുറകൾക്കും കേരളത്തിലെ ബന്ധം നഷ്ട്ടപെടാതിരിക്കുക.അവരുടെ സ്വത്തുക്കൾക്ക് സംരക്ഷണം നല്കുക. പ്രവാസികൾക്ക് നിക്ഷേപത്തിന് വഴി ഒരുക്കുക,എന്നി വിഷയങ്ങൾക്കാണ് സഭ മുൻഗണന നൽകുന്നത് .
കഴിഞ്ഞ ലോക കേരളാ സഭയിൽ താൻ മുന്നോട്ടു ആശയമാണ് റിട്ടയർമെന്റ് ഹോമുകൾ. കേരളത്തെ നാലു മേഖലകളായി തിരിച്ച ഇവ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാരംഭമായി അഞ്ച് ഏക്കർ സ്‌ഥലം മാവേലിക്കരയിൽ അനുവദിച്ചു. ഇതിനു പുറമേ കൊട്ടാരക്കരയിൽ ഗാർഡൻ ഓഫ് ലൈഫ് എന്ന പേരിൽ അമേരിക്കൻ ശൈലിയിൽ അതിമനോഹരമായ കെട്ടിടം പൂർത്തിയായി വരുന്നു. അമേരിക്കയിലേക്ക് വരുന്ന മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു ആശംസകൾ നേരുന്നതായും ഡോ.എം .കെ ലൂക്കോസ് മന്നിയോട്ട് അറിയിച്ചു
English Summary : Kerala Tribune Chairman about Loka Kerala Sabha American regional convention inspiring diaspora,