ഹൈസ്‌കൂൾ ബിരുദദാന ആഘോഷ വേദിക്ക് പുറത്ത് വെടിവെപ്പ് ; രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

gun-shot-us
SHARE

വെർജീനിയ∙ ചൊവ്വാഴ്ച വെർജീനിയയിലെ റിച്ച്‌മണ്ടിൽ ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും  ചെയ്തതായി ‘ബദാം ലി’ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ഉദ്ഘാടനത്തിന് എത്തിയ ഹണി റോസ്; സെൽഫി ചിത്രം പങ്കുവെച്ച് അയർലണ്ട് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ്...

വെടിവെപ്പിൽ 18 കാരനായ ബിരുദധാരിയായ ഷോൺ ജാക്‌സണും 36 കാരനായ രണ്ടാനച്ഛൻ റെൻസോ സ്മിത്തുമാണ്  കൊല്ലപ്പെട്ടത് അഞ്ചു  പേർക്ക് പരിക്കേട്ടതായി ഒടുവിൽ കിട്ടിയ റിപ്പോർട്ടിൽ പറയുന്നു കൃത്യം നടത്തിയാതി  സംശയിക്കുന്ന 19 കാരിയായ അമരി പൊള്ളാർഡിനെ പിടികൂടി കൊലപാതകത്തിനു രണ്ട് കേസുകളിൽ റജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട  18 കാരനുമായി പൊള്ളാർഡിന് തർക്കമുണ്ടായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും പൊലീസ് ചീഫ് റിക്ക് എഡ്വേർഡ്സ് പറഞ്ഞു. 

വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കാറിടിച്ച് പരിക്കേറ്റ 9 വയസുകാരിയും കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു.  പരുക്കുകളിൽ നിന്ന് കുട്ടി  ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് എഡ്വേർഡ്സ് പറഞ്ഞു. 

ഹ്യൂഗനോട്ട് ഹൈസ്‌കൂൾ ചടങ്ങ് നടത്തിയ ആൾട്രിയ തിയേറ്ററിനു പുറത്തു  നൂറുകണക്കിന് ബിരുദധാരികളും അതിഥികളും തടിച്ചുകൂടിയിരുന്ന മൺറോ പാർക്കിലാണ് തോക്കുധാരി വെടിയുതിർത്തത്.

ഈ വർഷം ഇതുവരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടന്ന കുറഞ്ഞത് 279 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ വെടിവയ്പ്പ്.

English Summary: Two killed, several injured following shooting outside Virginia high school graduation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA