രഹസ്യ രേഖകളുടെ അന്വേഷണത്തിൽ ട്രംപിനെതിരെ കുറ്റം ചുമത്തി; ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി ട്രംപ്

trump
SHARE

മയാമി ∙ ‌‍നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിൽ ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ഇതോടെ ‌‌ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി ട്രംപ്.

മിയാമി ഫെഡറൽ കോടതിയുടെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം  നിഷേധിച്ച ട്രംപ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി  പറഞ്ഞു.

ട്രംപ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ അദ്ദേഹത്തിന്റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയായിരുന്നു. മാൻഹറ്റൻ ഗ്രാൻഡ് ജൂറി ട്രംപിനെതിരെ കുറ്റം ചുമത്തി മാസങ്ങൾക്ക് ശേഷമാണ് ഈ കുറ്റപത്രം വരുന്നത്.

ഡൊണാൾഡ് ട്രംപിന്റെ അറ്റോർണി ജിം ട്രസ്റ്റി ട്രംപിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി ഏഴ് കുറ്റങ്ങൾ ചുമത്തിയതായി സ്ഥിരീകരിച്ചു. തന്റെ ടീമിന് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചില്ലെന്നും പകരം ഇമെയിൽ വഴി സമൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.  ട്രംപിനെതിരെയുള്ള കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്തയെത്തുടർന്ന് രാജ്യത്തിന് "ഇന്ന് തീർച്ചയായും ഒരു കറുത്ത ദിനമാണ്" എന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞു.

എല്ലാ തെറ്റുകളും നിഷേധിക്കുന്ന ട്രംപ്, അന്വേഷണം രാഷ്ട്രീയമാണെന്ന് നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പറഞ്ഞു . തന്റെ മുൻകാല അവകാശവാദങ്ങളിൽ പലതും അദ്ദേഹം ആവർത്തിച്ചു.

English Summary: Trump charged over  classified documents in 1st federal indictment of an ex-president

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS