ഫിലഡൽഫിയ സൺഡേ സ്കൂൾ കുട്ടികളുടെ പിക്നിക് ശ്രദ്ധേയമായി

sunday-school-pisnis-phil-1
SHARE

ഫിലഡൽഫിയ∙സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂൾ കുട്ടികൾക്കായി പിടിഎയുടെ മേൽനോട്ടത്തിൽ ആദ്യമായി നടത്തപ്പെട്ട പിക്നിക് കുട്ടികളും അവരുടെ മാതാപിതാക്കളും വളരെ ആസ്വദിച്ചു.

sunday-school-pisnis-phil-2

ജൂൺ 3 ശനിയാഴ്ച മോണ്ട് ഗോമറി കൗണ്ടി ബ്ലൂ ബെല്ലിലുള്ള വെന്റ്സ്റൺ പാർക്കിലായിരുന്നു പിക്നിക് സംഘടിപ്പിച്ചത്. മതബോധന സ്കൂൾ അധ്യാപകരും, പിടിഎ ഭാരവാഹികളും മാതാപിതാക്കളുമടക്കം നൂറിൽപരം ആൾക്കാർ പിക്നിക്കിൽ പങ്കെടുത്തു.

sunday-school-pisnis-phil-3

രാവിലെ ഒമ്പതര മണിക്കാരംഭിച്ച പിക്നിക് രണ്ടരവരെ നീണ്ടുനിന്നു. വോളിബോൾ, ബാഡ്മിന്റൺ, ഷട്ടിൽ, ബാസ്കറ്റ്ബോൾ ഉൾപ്പെടെ കുട്ടികൾ പലവിധ ഗെയിമുകളിൽ പങ്കെടുത്തു.

sunday-school-pisnis-phil-4

വിശപ്പടക്കുന്നതിനായി ഹാംബർഗർ, ഹോട്ട്ഡോഗ് ഉൾപ്പെടെ രുചികരമായ ബാർബിക്യു വിഭവങ്ങളും ദാഹശമനത്തിനായി ഐസ്ക്രീം ഉൾപ്പെടെയുള്ള ശീതള പാനീയങ്ങളും ധാരാളം.

sunday-school-pisnis-phil-5

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ മേൽനോട്ടത്തിൽ കൈക്കാരന്മാരായ രാജു പടയാറ്റിൽ, റോഷിൻ പ്ലാമൂട്ടിൽ, തോമസ് ചാക്കോ, മതബോധന സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, പിടിഎ പ്രസിഡന്റ് ജോബി ജോർജ് കൊച്ചുമുട്ടം, വൈസ് പ്രസിഡന്റ് സനോജ് ഐസക്ക്, സെക്രട്ടറി പ്രീതി സിറിയക്ക്, ജോയിന്റ് സെക്രട്ടറി ഗീതാ ജോസ്, ട്രഷറർ മൈക്ക് കട്ടിപ്പാറ, ജോയിന്റ് ട്രഷറർ നീതു ജോസ്, കമ്മിറ്റി അംഗങ്ങളായ ഷോണിമ മാറാട്ട്, അന്റോണിയ സോജൻ, ജോമോൻ പ്ലാത്തോട്ടം, ഇടവക സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരായിരുന്നു പിക്നിക്കിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.

sunday-school-pisnis-phil-6

English Summary: Philadelphia St Thomas syro malabar church sunday school picnic concluded

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS