ADVERTISEMENT

ഷിക്കാഗോ ∙ നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിലുള്ള സത്യാനന്ദസരസ്വതി നഗറിൽ (ഹിൽട്ടൺ അമേരിക്കാസ്) വച്ചു നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ മിഡ്‌വെസ്റ്റ് റീജൻ ശുഭാരംഭവും റജിസ്ട്രേഷനും ഷിക്കാഗോയിൽ വച്ച് നടന്നു. അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് ജി. കെ. പിള്ള ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം ചെയ്തു. കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് അംഗം പ്രസന്നൻപിള്ള ഏവരെയും ചടങ്ങിലേയ്ക്കു സ്വാഗതം ചെയ്തു. മിഡ്‌വെസ്റ്റ് റീജനിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൺവൻഷൻ റജിസ്ട്രേഷനെക്കുറിച്ചും വിശദമായി അരവിന്ദ് പിള്ള സംസാരിച്ചു. 

khna-mid-west-2

കെഎച്ച്എൻഎ ജുഡീഷ്യൽ കൗൺസിൽ ചെയർമാനും മുൻ പ്രസിഡന്റുമായ അനിൽകുമാർ പിള്ള മഹാസംഗമം വൻ വിജയമാക്കുവാൻ ഏവരോടും അഭ്യർഥിച്ചു. ജുഡീഷ്യൽ കൗൺസിൽ അംഗം സതീശൻ നായർ ആശംസ പ്രസംഗം നടത്തി. കൂടാതെ ബോർഡ് മെമ്പർമാരായ വിജി എസ്. നായർ, ബാബു അമ്പാട്ട് ട്രസ്റ്റി ബോർഡ് മെമ്പർ സുധീർ പ്രയാഗ എന്നിവരും കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ പരിപാടികളെക്കുറിച്ചും വിശദമായി സംസാരിച്ചു.

khna-mid-west-3

കൂടാതെ നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോയെ പ്രതിനിധീകരിച്ച് മഹേഷ് കൃഷ്ണൻ, ഓംകാരം ഷിക്കാഗോയെ പ്രതിനിധികരിച്ച് അരവിന്ദ് പിള്ള, കലാക്ഷേത്രയെ പ്രതിനിധികരിച്ച് അജി ഭാസ്കരൻ, കെഎച്ച്എൻഎ മുൻ ട്രഷറർ വി. ഗോപാലകൃഷ്ണൻ, ജയൻ മുളങ്ങാട്, കെഎച്ച്എൻഎ സുവനീർ എഡിറ്റർ രാധാകൃഷ്ണൻ നായർ, മുൻ ട്രസ്റ്റി ബോർഡ് അംഗം ശിവൻ മുഹമ്മ, ജയപ്രകാശ് ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആദ്യ റജിസ്ട്രേഷൻ വി. ഗോപാലകൃഷ്ണനിൽ നിന്നും സ്പോൺസർഷിപ്പ് റജിസ്ട്രേഷൻ വിജി എസ്. നായരിൽ നിന്നും പ്രസിഡന്റ് ജി. കെ. പിള്ള സ്വീകരിച്ചു.

khna-mid-west-4

ശ്രുതി മഹേഷിന്റെ ഈശ്വര പ്രാർഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികളുടെ  കോഓർഡിനേഷൻ യോഗേഷ് വിജയൻ നിർവ്വഹിച്ചു. രാശി രവിയുടെ മോഹിനിയാട്ടം, ലക്ഷ്മി സുരേഷ് അവതരിപ്പിച്ച കിഡ്സ് മിതോളജി, ശ്രീജയ ലിസി എന്നിവരുടെ ഡാൻസ് ഒപ്പം പെയിന്റിങ്, ശ്യാം ഇരമല്ലൂർ അവതരിപ്പിച്ച കവിതാ പാരായണം, ദേവി ജയൻ അവതരിപ്പിച്ച ‌തെയ്യം, ശ്രീദേവിയുടെ നേതൃത്വത്തിൽ നടന്ന ഡാൻസ്, ശിവശങ്കറിന്റെ വയലിൻ, ഭദ്രാ റാമ്പ് വാക്ക് ആൻഡ് ഫ്യൂഷൻ ഡാൻസ്, കഥക് ഡാൻസ്, മ്യൂസിക് മോജോ എന്നീ പരിപാടികൾ സദസ്സിനെ ആനന്ദഭരിതമാക്കി.

khna-mid-west-5

ജോസഫ് മാത്യു (പ്രുഡൻഷ്യൽ) എം. ആർസി. പിള്ള, ഡോ. രാഹുൽ രവീന്ദ്രൻ (മൂവ്‍മെന്റ് & വെൽനെസ്) പ്രിൻസ് മാഞ്ഞൂരാൻ (ഗുഡ്‌മെൻ ഗ്രാഫിക്സ്), മഹേഷ് കൃഷ്ണൻ(ട്രിയാഡ് ക്രിയേഷൻസ്), ആൻഡ്രു പി. തോമസ് (സർട്ടിഫൈഡ് അകൗണ്ടിങ് 4 ടാക്സസ്) ഓംകാരം ഷിക്കാഗോ, നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോ തുടങ്ങിയവർ സ്പോൺസർമാരായിരുന്നു. വരുൺ നായരും പൂർണിമയും ചടങ്ങിന്റെ എംസിമാരായിരുന്നു. സുരേഷ് ബാലചന്ദ്രൻ ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.

khna-mid-west-6

English Summary: KHNA convention mid west region subharambham concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT