യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ പ്രധാനമന്ത്രിക്കായി ഒരുക്കിയ സ്വീകരണത്തിൽ കെഎച്ച്എൻഎയും ഭാഗമായി
Mail This Article
ന്യൂയോർക്ക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ പ്രധാമന്ത്രിക്കായി ഒരുക്കിയ വിവിധ പരിപാടികളിൽ, രജത ജൂബിലി ആഘോഷങ്ങൾക്ക് തയാറെടുത്തു നിൽക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും ഭാഗമായി. ഭാരതത്തിന്റെ ദേശീയതയും സന്ദേശവും ഉയർത്തി പിടിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ. ഈ ചരിത്ര സംഭവത്തിന്റെ ഭാഗമാവാൻ അവസരം നൽകിയതിന് കെഎച്ച്എൻഎ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. കെ എച്ച് എൻ എ പ്രസിഡന്റ് ജി. കെ. പിള്ളൈ , മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് അംഗവുമായ സുരേന്ദ്രൻ നായർ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സോമരാജൻ നായർ എന്നിവരാണ് കെഎച്ച്എൻഎ യെ പ്രതിനിധീകരിച്ചു പരിപാടിയിൽ പങ്കെടുത്തത്.
വിവിധ മേഖലകളിൽ ശ്രദ്ധേയരായ പൗരപ്രതിനിധികളെയും, ഇന്ത്യൻ വ്യവസായ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രധാമന്ത്രിയുടെ പരിപാടിയിൽ സഹകരിക്കാൻ സാധിച്ചതിൽ കെഎച്ച്എൻഎയ് ക്കുള്ള ചാരിതാർഥ്യം പ്രസിഡന്റ് ജി. കെ പിള്ളൈ അറിയിച്ചു.
അഭിമാനകരമായ നേട്ടങ്ങളുമായി മുന്നോട്ടു പോവുന്ന കെ എച്ച് എൻ എ യുടെ കൺവൻഷൻ നവംബർ 23 , 24 , 25 തീയതികളിൽ ഹൂസ്റ്റണിൽ വച്ച് നടക്കാനിരിക്കുകയാണ്. വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും 'അശ്വമേധം 2023' എന്ന് നാമകരണം ചെയ്തിട്ടുള്ള ഇത്തവണത്തെ കൺവൻഷൻ എന്ന് കൺവൻഷൻ ചെയർ ഡോ. രഞ്ജിത്ത് പിള്ളൈ അറിയിച്ചു.