ട്രംപിനെതിരെയുള്ള രേഖകൾ നൽകിയില്ല; എക്സ് പ്ലാറ്റ്ഫോമിന് മൂന്നരലക്ഷം ഡോളർ പിഴ
Mail This Article
വാഷിങ്‌ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്തതിന് എക്സ് പ്ലാറ്റ്ഫോമിന് (ട്വിറ്റർ) സ്പെഷ്യൽ കൗൺസൽ മൂന്നരലക്ഷം ഡോളർ പിഴ ചുമത്തി.
ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകളുടെ തെളിവ് ശേഖരിക്കുന്നതിനാണ് സമൂഹ മാധ്യമയായ എക്സിലെ വിവരങ്ങൾ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തും സംഘവും ആവശ്യപ്പെട്ടത്. പ്രോസിക്യൂഷൻ വാദം ബലപ്പെടുത്തുവാനുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി ഈ വർഷം ജനുവരി 17ന് ഔദ്യോഗികമായി വിവരങ്ങൾ തേടിയത്. ഈ വിവരം പുറത്തറിയിക്കരുത് എന്നൊരു നോൺ ഡിസ്ക്ലോഷർ ഉടമ്പടിയും എക്സുമായി സ്പെഷ്യൽ കൗൺസൽ ഏർപ്പെടുത്തി.
Read also: കുടുംബത്തെ കരകയറ്റാൻ ബഹ്റൈനിലെത്തി, ശമ്പളവും ജോലിയുമില്ലാതെ 23 വർഷം; ഒടുവിൽ കേശവന് പുനർജന്മം
തുടർന്ന് വരുന്ന അന്വേഷണങ്ങളിൽ ട്രംപ് തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വിവരം പുറത്തറിയിക്കുന്നത് തടയാൻ നീക്കം നടത്തിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിവരങ്ങൾ സമർപ്പിക്കുവാൻ നൽകിയ കാലയളവ് പൂർത്തിയായി നാല് ദിവസം കഴിഞ്ഞ് നോൺ ഡിസ്ക്ലോഷർ ഉടമ്പടി സാധ്യമല്ലെന്ന് എക്സ് പ്ലാറ്റ്ഫോം അറിയിച്ചു.
അക്കൗണ്ടിലെ വിവരങ്ങൾ നൽകാനാവില്ലെന്നും എക്സ് പ്ലാറ്റ്ഫോം വ്യക്തമാക്കി. നോൺ ഡിസ്‍ക്ലോഷർ എഗ്രിമെന്റ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്നായിരുന്നു സമൂഹ മാധ്യമം അറിയിച്ചത്.
ജനുവരി 27ന് മുൻപ് അക്കൗണ്ടിലെ വിവരങ്ങൾ നൽകാനായിരുന്നു നിർദേശം. ഇത് പാലിക്കാത്തതിനാൽ ഫെബ്രുവരി ഏഴിന് നടന്ന ഹിയറിംഗിൽ എക്സ് പ്ലാറ്റ്ഫോം കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി കണ്ടെത്തി. അന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആവശ്യമായ വിവരം കൈമാറാനും നിർദേശം നൽകി.
ഫെബ്രുവരി ഒൻപതാം തീയതിയായിട്ടും ഈ രേഖകൾ കൈമാറുന്നതിന് എക്സ് തയ്യാറായില്ല. കഴിഞ്ഞ ആഴ്ച ട്രംപ് ഈ വിവരങ്ങൾ സമൂഹമാധ്യമത്തിൽ നീക്കുന്നതായി സ്പെഷ്യൽ കൗൺസൽ കോടതിയെ അറിയിച്ചതോടെ വിവരം പുറത്തായത്.
English Summary: Documents against Trump not provided; X platform fined three and a half million dollars