യുഎസിൽ പുതിയ കോവിഡ് വാക്സിനേഷൻ നിർബന്ധമായി എടുക്കണമെന്ന് ബൈഡൻ നിർദേശിച്ചേക്കും

Mail This Article
ഹൂസ്റ്റണ്‍∙ കോവിഡ് പഴങ്കഥയെന്ന് പറഞ്ഞു നടക്കുന്നവര്‍ ഞെട്ടാന്‍ തയാറായിക്കോളൂ. സാക്ഷാല്‍ യുഎസ് പ്രസിഡന്റ് വാക്സിനേഷന് ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആഹ്വാനം ചെയ്ത് ഉടന്‍ രംഗത്തുവരുമന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പുതിയതായി കോവിഡ് തരംഗം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഇതോടെ നേരിട്ട് രംഗത്തിറങ്ങാന്‍ ജോ ബൈഡന് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുതിയ തരംഗ അണുബാധയെ പ്രതിരോധിക്കാന്‍ ഈ ശരത്കാലത്ത് എല്ലാ അമേരിക്കക്കാരോടും കോവിഡ് -19 ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആഭ്യര്ഥിച്ചേക്കുമെന്നാണ് സൂചന. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മനുഷ്യരിലെ 'Eris', 'Fornax' എന്നീ ഉപവിഭാഗങ്ങള്ക്കെതിരെ പുതുക്കിയ കോവിഡ് വാക്സിന് ഫലപ്രദമാണെന്ന് പ്രാരംഭ ഡാറ്റ കാണിക്കുന്നതായി മോഡേണ വ്യക്തമാക്കിയിരുന്നു. മോഡേണയും മറ്റ് കോവിഡ്-19 വാക്സിന് നിര്‍മ്മാതാക്കളായ നോവാവാക്സ്, ഫൈസർ, ജർമന്‍ പങ്കാളിയായ ബയോഎൻടെക് എസ്.ഇ എന്നിവയും XBB.1.5 സബ് വേരിയന്റിനെ ലക്ഷ്യമിട്ട് അവരുടെ ഷോട്ടുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും ഹെല്‍ത്ത് റെഗുലേറ്റര്‍മാരില്‍ നിന്നുള്ള അംഗീകാരം കാത്തിരിക്കുകയാണ്. ശരത്കാല സീസണില്‍ അപ്ഡേറ്റ് ചെയ്ത വാക്സിനേഷന് ഷോട്ടുകള്‍ ലഭ്യമാക്കാനാകുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു.
''ഫ്ളൂ ഷോട്ടുകള്‍ക്കും ആര്‍എസ്വി ഷോട്ടുകള്‍ക്കും പുറമേ ബൂസ്റ്ററുകള്‍ കൂടി എടുക്കാന്‍ ഞങ്ങള്‍ എല്ലാ അമേരിക്കക്കാരെയും പ്രോത്സാഹിപ്പിക്കും.''- റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിനെ പരാമര്‍ശിച്ചുകൊണ്ട് ഉദ്യോഗസ്ഥന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഓഗസ്റ്റ് 17 ന്, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കോവിഡ് -19 വൈറസിന്റെ പുതുതായി തിരിച്ചറിഞ്ഞ വേരിയന്റിനെ ട്രാക്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചു.
ഈ വേരിയന്റിനെ BA.2.86 എന്ന് നാമകരണം ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഡെന്മാര്ക്ക്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. BA.2.86 വംശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുമ്പോള്‍, കോവിഡ്-19 ല്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം മാറ്റമില്ലാതെ തുടരുമെന്ന് CDC വ്യക്തമാക്കുന്നു. മെസേജിംഗ് പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റിലൂടെയാണ് സിഡിസി ഈ വിവരം പങ്കുവെച്ചത്.
അതിനിടെ, ലോകാരോഗ്യ സംഘടനയും (WHO) Xലെ ഒരു പോസ്റ്റില്‍ BA.2.86 നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അത് വഹിക്കുന്ന നിരവധി മ്യൂട്ടേഷനുകള്‍ കാരണം ഇതിനെ 'നിരീക്ഷണത്തിന് വിധേയമായ ഒരു വേരിയന്റ്' എന്നാണ് തരംതിരിച്ചിരിക്കുന്നത്. രാജ്യങ്ങളില്‍ ഇതുവരെ ഈ വേരിയന്റിന്റെ പരിമിതമായ എണ്ണം ഏതാനും സീക്വന്‍സുകള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് WHO റിപ്പോര്‍ട്ട് ചെയ്തു.
ലോകാരോഗ്യ സംഘടന ഇപ്പോള്‍ താല്‍പ്പര്യത്തിന്റെ മൂന്ന് വകഭേദങ്ങളും നിരീക്ഷണത്തിലുള്ള ഏഴ് വേരിയന്റുകളും നിരീക്ഷിച്ചു വരികയാണ്. വൈറസ് പ്രചരിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്നതിനാല്‍, കോവിഡ് -19 ന്റെ ജാഗ്രതാ നിലവാരം ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഭരണകൂടം നല്‍കുന്നത്.
English Summary: Biden may suggest that the new covid vaccination should be made mandatory in the US