ADVERTISEMENT

പാലക്കാട്∙  ‘അയ്യപ്പാ...’ വിഎസ് വെങ്കിട്ടരാമൻ വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ പഴയ പുഴക്കളിടം രാജകുടുംബാംഗമായ 76 കാരനായ തമ്പുരാൻകുട്ടി നീട്ടിവിളിച്ചു.

“യെന്നാച്ചു, അവനോട് യെദ്ധാവുതു അപ്ഡേറ്റ് വന്തിരുക്കാ; ട്രെൻഡ് എപ്പടി ഇരിക്ക്?' (എന്താണ് സംഭവിക്കുന്നത്? നമ്മുടെ പയ്യനെ കുറിച്ച് എന്തെങ്കിലും പുതിയ വിവരമുണ്ടോ? ഇപ്പോൾ ട്രെൻഡ് എങ്ങനെയുണ്ട്?)  76 കാരൻ  ആകാംക്ഷയോടെ ചോദിച്ചു.

ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെ മഹാവിഷ്ണുവാണ് വടക്കഞ്ചേരി അഗ്രഹാരത്തിലെ പ്രധാന പ്രതിഷ്ഠ. ഫോട്ടോ: ശ്യാം പി വി
ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെ മഹാവിഷ്ണുവാണ് വടക്കഞ്ചേരി അഗ്രഹാരത്തിലെ പ്രധാന പ്രതിഷ്ഠ. ഫോട്ടോ: ശ്യാം പി വി

വടക്കാഞ്ചേരി അഗ്രഹാരത്തിലെ വെങ്കിട്ടരാമന് ( സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയ്യപ്പൻ), വിവേക് ​​രാമസ്വാമി യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ പങ്കെടുക്കുകയും പാർട്ടി പ്രൈമറികൾക്കായി പ്രചാരണം ആരംഭിക്കുകയും ചെയ്തപ്പോൾ മുതൽ ഇത്തരം ആകാംഷ നിറഞ്ഞ ചോദ്യങ്ങളെ നേരിടേണ്ടി വരുന്നുണ്ട്.

Read also: വാഴയിലയിൽ 24 വിഭവങ്ങൾ കൂട്ടി ഒാണസദ്യ കഴിച്ച്, 'ഹാപ്പി ഓണം' നേർന്ന് ദുബായ് കിരീടാവകാശി


ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയുടെ വേരുകൾ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ജനിച്ചുവളർന്ന അഗ്രഹാരം വിവേകിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് അതീവ താൽപര്യം പുലർത്തുന്നുണ്ട്.

വിവേക് ​​രാമസ്വാമിയുടെ അഗ്രഹാരത്തിലെ അച്ഛന്റെ തറവാട്ടു വീട്ടിനുള്ളിൽ. ഫോട്ടോ: ശ്യാം പി വി
വിവേക് ​​രാമസ്വാമിയുടെ അഗ്രഹാരത്തിലെ അച്ഛന്റെ തറവാട്ടു വീട്ടിനുള്ളിൽ. ഫോട്ടോ: ശ്യാം പി വി

‘‘അണ്ണാ, കഴിഞ്ഞ രണ്ടു ദിവസമായി ജനപ്രീതിയിൽ വർധനവുണ്ടായിട്ടുണ്ട്” അഗ്രഹാരത്തിലെ വിവേകിന്റെ തറവാട്ടിൽ നിന്ന് കുറച്ച് വീടുകൾ അകലെ താമസിക്കുന്ന തമ്പുരാൻകുട്ടിയോട് വിഎസ് വെങ്കിട്ടരാമൻ പറയുന്നു. “ആദ്യ റൗണ്ട് സംവാദങ്ങൾ ആരംഭിച്ചു, സംവാദത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ 4,50,000 ഡോളർ സംഭാവനയായി വിവേകിന് ശേഖരിക്കാൻ കഴിഞ്ഞു. പരമാവധി പിന്തുണക്കാരുമായി വിവേക് സംവാദങ്ങൾ നടത്തുന്നു.

പിന്നെ വയോധികനെ ആശ്വസിപ്പിക്കാനെന്ന പോലെ തമിഴിൽ സംസാരിച്ചു.“നമ്മ പയ്യൻ കണ്ടിപ്പ ജയിക്കും. ഉങ്ക പ്രാർത്ഥനയിൽ ഇരുന്താൽ മട്ടും പോന്തും ’’

ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേക്കുള്ള വടക്കഞ്ചേരി അഗ്രഹാരത്തിലെ പ്രധാന പാത. ഫോട്ടോ: ശ്യാം പി വി
ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേക്കുള്ള വടക്കഞ്ചേരി അഗ്രഹാരത്തിലെ പ്രധാന പാത. ഫോട്ടോ: ശ്യാം പി വി

(അവനെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക, നമ്മുടെ കുട്ടി തീർച്ചയായും വിജയിക്കും).'

∙ വടക്കാഞ്ചേരി പ്രതീക്ഷയിലാണ്

2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി സീസൺ ജനുവരി 15-ന് ആരംഭിക്കും. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ 38 വയസ്സുള്ള വിവേക് രാമസ്വാമി, നിലവിൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനമായ അയോവയിൽ പര്യടനം നടത്തുകയാണ്.  ഓഗസ്റ്റ് 23 ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള ആദ്യ ചർച്ചയിൽ വിവേക് രാമസ്വാമി മികച്ച പ്രകടനം കാഴ്ചവച്ചു. ചർച്ചയുടെ അവസാനമായപ്പോഴേക്കും, പല നിരീക്ഷകരും അദ്ദേഹത്തെ വിജയി എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ അദ്ദേഹം അമേരിക്കയെക്കുറിച്ചുള്ള യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്ചപ്പാടിനെ ആവേശത്തോടെ പിന്തുണച്ചത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

2018 ലെ കേരള സന്ദർശന വേളയിൽ വിവേക് ​​രാമസ്വാമിയും ഭാര്യ അപൂർവയും ബന്ധുവിന്റെ അമ്മയ്ക്കും കുട്ടികൾക്കുമൊപ്പം. ഫോട്ടോ: പ്രത്യേക ക്രമീകരണം
2018 ലെ കേരള സന്ദർശന വേളയിൽ വിവേക് ​​രാമസ്വാമിയും ഭാര്യ അപൂർവയും ബന്ധുവിന്റെ അമ്മയ്ക്കും കുട്ടികൾക്കുമൊപ്പം. ഫോട്ടോ: പ്രത്യേക ക്രമീകരണം

തൃശ്ശൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കുള്ള പാലക്കാട് ഗ്രാമമായ വടക്കഞ്ചേരി പ്രതീക്ഷയിലാണ്. പ്രായത്തിനും സമുദായത്തിനും അതീതമായ ആത്മവിശ്വാസത്തോടെ അഗ്രഹാരത്തിൽ നിന്നുള്ള ആളുകൾ വിവേകിനെ വിളിക്കാൻ ഇഷ്ടപ്പെടുന്ന പോലെ  നമ്മ പയ്യൻ ഉടൻ തന്നെ ഓവൽ ഓഫീസിൽ ഇരിക്കുമെന്ന് പ്രദേശവാസികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

കോഴിക്കോട്ടെ റീജനൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ NIT) പഠിക്കാൻ പോകും മുൻപ് വിവേക് രാമസ്വാമിയുടെ പിതാവ് വി ഗണപതി രാമസ്വാമി വടക്കഞ്ചേരിയിലാണ് താമസിച്ചിരുന്നത്.  വടക്കഞ്ചേരിയിൽ ജനിച്ച് വളർന്ന ഗണപതി രാമസ്വാമി പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 

“നമ്മുടെ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് അഭിമാനകരമാണ്. നമ്മൾ ഇന്ത്യക്കാർ ചന്ദ്രനിൽ ഇറങ്ങി. ഇനി വൈറ്റ് ഹൗസിലും കയറാം,” വടക്കഞ്ചേരി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കൊട്ടാരത്തിൽ സജികുമാർ പറയുന്നു. രാമസ്വാമിയെ കണ്ടിട്ടില്ലെങ്കിലും, സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും സജികുമാർ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെക്കുറിച്ച് വായിക്കുന്നു. “എന്റെ ഗ്രാമവും രാജ്യവും അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു. അവൻ വിജയിക്കും,” 45-കാരനായ സജി കുമാർ കൂട്ടിച്ചേർത്തു.

∙ ആശയവിനിമയം ‘പ്രശ്നം’

 രാമസ്വാമിയുടെ പ്രചാരണം ശക്തി പ്രാപിച്ചതോടെ, ‘‘കുടുംബവുമായി ആശയവിനിമയം നടത്തുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് ’’ അയ്യപ്പൻ പറയുന്നു. 

ഗണപതി രാമസ്വാമിയും കുടുംബവും എന്നും പ്രചോദനമാണ്, അദ്ദേഹത്തിന്റെ മകൻ ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യനാകാൻ മത്സരിക്കുന്നത് അനുഗ്രഹമാണ്,' വടക്കഞ്ചേരി ഗ്രാമത്തിന്റെ മുൻ പ്രസിഡന്റ് അയ്യപ്പൻ വ്യക്തമാക്കി. വടക്കഞ്ചേരിയിലെ രാമസ്വാമിയുടെ കുടുംബവീടായ 'ശ്രീവാരി'യുടെ സമീപമാണ് അയ്യപ്പൻ താമസിക്കുന്നത്.

130-ലധികം കുടുംബങ്ങളാണ് ഇപ്പോൾ അഗ്രഹാരത്തിൽ താമസിക്കുന്നത്. പഴയ വീടുകൾ പലതും പുതിയ കെട്ടിടങ്ങൾക്ക് വഴിമാറി. എന്നിരുന്നാലും, വടക്കഞ്ചേരി നിവാസികൾ, ഇന്ത്യയിലും വിദേശത്തും ഉള്ളവർ തങ്ങളുടെ ഗ്രാമവുമായി അടുത്ത ബന്ധം പുലർത്തുന്നു. വിവേകിന്റെ വിജയത്തിനായി ഞങ്ങൾ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു, അയ്യപ്പൻ കൂട്ടിച്ചേർത്തു.

“വിവേകിന്റെ അച്ഛന് ആറ് സഹോദരങ്ങളാണുള്ളത്. അവർ എല്ലാവരും വിദേശത്ത് സ്ഥിരതാമസക്കാരാണ്, നല്ല നിലയിലാണ്.” 56 കാരനായ സി എച്ച് കുര്യാക്കോസ് പറയുന്നു.  അവധിക്കാലത്ത് കേരളത്തിലെത്തുമ്പോഴെല്ലാം രാമസ്വാമിയുടെ കുടുംബാംഗങ്ങളെ വാഹനത്തിൽ കൊണ്ട് പോകുന്നത് കുര്യാക്കോസാണ്. 2018-ൽ കേരളത്തിൽ വന്നപ്പോൾ രാമസ്വാമിയുമായി ഇടപഴകാൻ കഴിയാതെ പോയതിൽ  കുര്യാക്കോസിന് ചെറിയ വിഷമമുണ്ട്. “അച്ഛനെപ്പോലെ വിവേകും ദൈവഭക്തനും ലാളിത്യമുള്ളവനും ദയയുള്ളവനുമാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു,” കുര്യാക്കോസ് പറയുന്നു.

∙ പ്രശസ്ത കുടുംബം

2018 ൽ, തന്റെ മാതാപിതാക്കളോടും ഭാര്യ അപൂർവ തിവാരിക്കുമൊപ്പം വിവേക് ​​രാമസ്വാമി ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ, പിതാവിന്റെ  ബന്ധുവും പാലക്കാട്ടെ പ്രശസ്ത അഭിഭാഷകനുമായ വി എസ് മുത്തുസ്വാമിയുടെ മക്കളായ വി എം പ്രകാശിന്റെയും വി എം പ്രസാദിന്റെയും വീടുകളിലും അവർ താമസിച്ചിരുന്നു.

തമിഴും മലയാളവും മനസിലാക്കാൻ കഴിയും രാമസ്വാമിക്ക്. വിവേക് രാമസ്വാമി മുത്തുസ്വാമിക്കൊപ്പം പാലക്കാട് ജില്ലാ കളക്‌ടറേറ്റിലെ കോടതിയിൽ എത്തിയിരുന്നു.രണ്ട് മാസത്തെ സന്ദർശന വേളയിൽ, വിവേകിന്റെ അച്ഛനും അമ്മ ഡോ. ഗീതയും ക്ഷേത്രങ്ങളും, പ്രത്യേകിച്ച് കുടുംബക്ഷേത്രമായ ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രം ഉൾപ്പെടെയുള്ളവ സന്ദർശിച്ചു. പ്രാദേശിക ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും പരിപാലനത്തിനുമായി സംഭാവനകൾ വഴി രാമസ്വാമി കുടുംബം പിന്തുണയ്ക്കുന്നുണ്ട്. 

'മധുരൈ മണി അയ്യർ ലക്ഷ്മിയമ്മാൾ കുടുംബം' എന്നാണ് വടക്കഞ്ചേരിയിൽ രാമസ്വാമി കുടുംബം അറിയപ്പെടുന്നത്. മഹാഗണപതി ക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, സിംഹനാഥ ഭഗവതി ക്ഷേത്രം എന്നീ അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി അവർ വലിയ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്. കുടുംബത്തിലെ ഓരോരുത്തരും അവരവരുടെ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിച്ചത് സർവ്വശക്തന്റെ അനുഗ്രഹമാണ്. മുഴുവൻ കുടുംബവും ഗ്രാമത്തിന് മാതൃകയാണ്. അതുകൊണ്ടാണ് ഞങ്ങൾ അവരുടെ വീടിനെ ‘ഗുരുകുലം’ എന്ന് സ്‌നേഹപൂർവം പരാമർശിക്കുന്നത്,” തമ്പുരാൻകുട്ടി പറഞ്ഞു.

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മത്സരാർത്ഥിയാണ് രാമസ്വാമി, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും സമ്പത്തിന്‍റെ രാമസ്വാമി പിന്നിലാക്കി. രാമസ്വാമിക്ക് 950 ദശലക്ഷം ഡോളറിലധികം ആസ്തിയുണ്ട്. 

“വിവേകിന്റെ അച്ഛൻ ടീ ഷർട്ടും മുണ്ടുമിട്ട് തെരുവിൽ എല്ലാവരുമായും സംസാരിക്കുന്നത് സാധാരണമാണ്,” വടക്കഞ്ചേരി പഞ്ചായത്ത് അംഗം സി മുത്തു പറയുന്നു.

"നമ്മ പയ്യൻ കണ്ടിപ്പാ ജയിക്കവേൻ" (നമ്മുടെ പയ്യൻ തീർച്ചായും ജയിക്കും) അയ്യപ്പൻ പ്രവചിക്കുന്നു. രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷനിലും യുഎസ് പ്രസിഡന്റ് തിഞ്ഞെടുപ്പിലും വിജയിച്ചാലും ഇല്ലെങ്കിലും, വടക്കഞ്ചേരിയിലെ ആളുകളുടെ ഇഷ്ടം നേടുന്നതിൽ വിവേക‌് ഇതിനകം തന്നെ വിജയിച്ചു

 

English Summary: 13,760 km away, Kerala village wakes up to the US poll heat every morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT