ഡോ. ജോർജ് ചെറിയാൻ സെഹിയോൻ മാർത്തോമ്മാ ഇടവക കൺവൻഷന് മുഖ്യ വചന സന്ദേശം നൽകും

georg-cherian-will-deliver-keynote-address
SHARE

ഡാലസ് ∙ ഇന്ന് (വെള്ളി) ഡാലസിലെ പ്ലാനോ സെഹിയോൻ  മാർത്തോമ്മാ ഇടവകയുടെ ( 3760, 14th St, Plano, Tx 75074 ) നേതൃത്വത്തിൽ ആരംഭിക്കുന്ന കൺവൻഷന് പ്രമുഖ ആത്മീയ പ്രഭാഷകനും,  മിഷൻസ് ഇന്ത്യാ സ്ഥാപകനും, ചെയർമാനും ആയ ഡോ. ജോർജ് ചെറിയാൻ (തിരുവല്ലാ) മുഖ്യ വചന സന്ദേശം നൽകുന്നു.

സെപ്റ്റംബർ 15 വെള്ളിയാഴ്ച (ഇന്ന് ) മുതൽ 17 ഞായറാഴ്ച വരെ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവൻഷനിൽ  സഭ സാക്ഷികളുടെ സമൂഹം എന്ന വിഷയത്തെ അധികരിച്ച് ഡോ. ജോർജ് ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും.

 ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോട് ആരംഭിക്കുന്ന   കൺവെൻഷൻ  ഇന്നും, നാളെയും (വെള്ളി, ശനി)  വൈകിട്ട് 6.30 മുതൽ 8.30 വരെയും തുടർന്ന്  ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷക്കും ശേഷം നടത്തപ്പെടുന്ന വചനഘോഷണത്തോടു കൂടി പര്യവസാനിക്കും.  

ഇടവക വൈസ് പ്രസിഡന്റ്  ജേക്കബ് ജോർജ് , സെക്രട്ടറി സുനിൽ സഖറിയ, ട്രസ്റ്റി ബിജു വർണ്ണൻ, അക്കൗണ്ടന്റ് റെനി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ ക്രമീകരണത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ഇന്ന് മുതൽ ആരംഭിക്കുന്നതായ കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ  സമൂഹത്തെയും വളരെ സന്തോഷത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ജോബി ജോൺ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS