ടെക്‌സസ്∙ ഓസ്റ്റിനിലെ സെന്റ് തോമസ് സിറിയൻ യാക്കോബായ പള്ളിയിൽ പരിശുദ്ധ ബസേലിയോസ് യെൽദൊ ബാവായുടെ ഓർമപെരുന്നാൾ ഒക്ടോബർ 7,8 തീയതികളില്‍ വിവിധ ചടങ്ങുകളോടെ നടക്കും.
ലോകപ്രശസ്ത കുടുംബപ്രേഷിതനും സംഗീതജ്ഞ്ജനുമായ ഡോ.സണ്ണി സ്റ്റീഫന്‍, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് നൽകുന്ന വചനസന്ദേശവും തുടർന്ന് ക്രിസ്തീയ സംഗീത നിശയും ഏഴാം തീയതി വൈകിട്ട് ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടർന്ന് സന്ധ്യാ പ്രാര്‍ത്ഥയും റാസയും സ്‌നേഹവിരുന്നും ശനിയാഴ്ച ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9 ന് കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടത്തും. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
വികാരി സാക് വർഗീസ്, കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുന്നാളിനുവേണ്ട ക്രമീകരണങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു.തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി ഡോ സാക് വർഗീസ് അറിയിച്ചു.