നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ

family-meditation
SHARE

ഡാലസ് ∙  നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ  ഭദ്രാസനത്തിന്റ  ആഭിമുഖ്യത്തിൽ ഒക്ടോബർ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അറ്റ്ലാന്റയിലുള്ള  കാർമേൽ  മാർത്തോമ സെന്ററിൽ  വെച്ച് ഈ വർഷത്തെ കുടുംബ ധ്യാന യോഗം നടത്തപ്പെടുന്നു.  "സമൃദ്ധിയായ ജീവൻ" (യോഹന്നാൻ സുവിശേഷം 10:10) എന്ന വിഷയമാണ്  ഈ വർഷത്തെ സമ്മേളനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്  . 

ഭദ്രാസനാധിപൻ റൈറ്റ് റവ. ഐസക് മാർ ഫിലക്സിനോസ്  എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുമേനിയെ കൂടാതെ, 

റവ. ഡോക്ടർ. വിക്ടർ അലോയോ  ( കൊളംബിയ തിയളോജിക്കൽ സെമിനാരി) , റവ. ഡോക്ടർ. പ്രമോദ് സക്കറിയ(ന്യൂയോർക്ക്), ഡോക്ടർ. സിനി എബ്രഹാം (ഡാലസ്), സൂസൻ തോമസ് (ലോങ്ങ് ഐലൻഡ്), റോഷിൻ എബ്രഹാം (അറ്റ്ലാന്റാ)  എന്നിവർ വ്യത്യസ്ത ക്ലാസുകൾക്ക് നേതൃത്വം നൽകും. 

രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ  www.mtcfamilyretreat.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും  ഭാരവാഹികൾ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS