മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ റമ്പാൻ നിയോഗ ശുശ്രൂഷ ഒക്ടോബർ 2ന്

malankara-mar-thoma-syrian-church-dallas
SHARE

ഡാലസ് ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് സഭാ പ്രതിനിധി മണ്ഡലം തിരഞ്ഞെടുത്ത മൂന്നു വൈദികരെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തുന്ന നിയോഗ ശുശ്രൂഷ ഒക്ടോബർ രണ്ടന് റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.  രാവിലെ എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ്  മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകും. സഫ്രഗൻ  മെത്രാപ്പൊലീത്തമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർണബാസ് എന്നിവകരും സഭയിലെ മറ്റു മെത്രാപ്പൊലീത്തമാരും സഹകാർമികത്വം വഹിക്കും. 

ഓഗസ്റ്റ് 30 ന്  ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ കൂടിയ സഭാ പ്രതിനിധി മണ്ഡലം 3 വൈദികരെ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. കുന്നംകുളം ആർത്താറ്റ് മാർത്തോമ ഇടവകയിൽ ചെമ്മണ്ണൂർ കുടുംബാംഗമായ റവ. സജു സി. പാപ്പച്ചൻ, റാന്നി കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിൽ കാരംവേലി മണ്ണിൽ കുടുംബാംഗമായ റവ. ഡോ. ജോസഫ് ഡാനിയൽ, മല്ലപ്പള്ളി മാർത്തോമ്മാ ഇടവകയിൽ കിഴക്കേ ചെറുപാലത്തിൽ കുടുംബാംഗമായ റവ. മാത്യു കെ..ചാണ്ടി, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

തിരഞ്ഞെടുക്കപ്പെട്ട കശീശന്മാർ ഈ തിരഞ്ഞെടുപ്പ് ദൈവ വിളിയായി അംഗീകരിച്ചും ആയുഷ്കാലം മുഴുവൻ സഭയിൽ നിയോഗിക്കപ്പെടുന്ന ശുശ്രൂഷകൾക്ക് സ്വയം സമർപ്പിക്കുവാൻ ദൈവം കൃപ നൽകുന്നതിനും സഭാ ജനങ്ങൾ പ്രാർഥിക്കണം എന്നും നിയോഗ ശുശ്രൂഷകളിൽ  പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്നും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS