വാഷിങ്ടൻ ഡി സി ∙ ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി നടത്തിയ അക്ഷരജ്വാല മലയാളം പഠന പരിപാടി എന്ന സമ്മർ ക്ലാസ് വൻപിച്ച വിജയം ആയിരുന്നു. മലയാള ഭാഷ എഴുതുവാൻ മാത്രമല്ല വായിക്കുവാനും സംസാരിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. ടീച്ചിങ്ങിൽ 18 വർഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യൻ, ജയശ്രീ എന്നിവരാണ് ആണ് കുട്ടികള്‍ക്ക് ബാലപാഠങ്ങൾ പഠിപ്പിച്ചത്. ഫൊക്കാന അഡിഷനൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ട്രസ്റ്റീ ബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ ) കൺവൻഷൻ ചെയർ ജോൺസൻ തങ്കച്ചൻ, ശങ്കർ ഗണേശൻ എന്നിവർ കോർഡിനേറ്റഴ്സ് ആയി പ്രവർത്തിച്ചു.
മാതൃക പ്രവർത്തനം കാഴ്ചവച്ച ജയശ്രീ, ജെസ്സി സെബാസ്റ്റ്യൻ, ശങ്കർ ഗണേശൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. അക്ഷരജ്വാല മലയാളം പഠന പരിപാടി ക്ലാസ്സിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി കല ഷഹി, ട്രഷർ ബിജു ജോൺ എന്നിവർ പ്രേത്യേകം അഭിനന്ദിച്ചു.