ഫിലാഡെൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എക്സ്ട്രാവെഗൻസ ഫുഡ് ഫെസ്റ്റിവൽ

Mail This Article
ഫിലാഡെൽഫിയ ∙ അമേരിക്കൻ അതിഭദ്രാസനത്തിലെ മുഖ്യദേവാലയമായ സെന്റ് പീറ്റേഴ്സ് സിറിയക്ക് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ദേവാലയാങ്കണത്തിൽ സെപ്റ്റംബർ 23ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ എക്സ്ട്രാവെഗൻസ ഫുഡ് ഫെസ്റ്റിവൽ നടത്തും.
ഫുഡ്ഫെസ്റ്റിവലിൽ കേരളീയ നാടൻ വിഭവങ്ങൾ, വിവിധയിനം ചെടികൾ, മൈലാഞ്ചി ഇടീൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക–വിനോദ മത്സരങ്ങൾ, കേരളീയ വസ്ത്ര വ്യാപാര ശാലകൾ, ഗൃഹോപകരണങ്ങളുടെ കച്ചവടം, കലാപരിപാടികൾ തുടങ്ങി ടിമി ഗോൾഡ് കോയിൻ, ഐപാഡ് തുടങ്ങിയ വിവിധ ഇനം വസ്തുക്കളുടെ ലേലവും ഉണ്ടായിരിക്കും. വ്യത്യസ്തവും ആകർഷകവുമായ രീതിയിലാണ് ഈ ആഘോഷവേള അണിയിച്ചൊരുക്കിയിരിക്കുന്നത്.
'പരിശുദ്ധ ദേവാലയത്തിന്റെ ധനശേഖരാണാർത്ഥമാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നന്നത്. പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും സഹായിച്ച എല്ലാ വ്യക്തികളോടും വ്യാപാര സ്ഥാപനങ്ങളോടും നന്ദി. എല്ലാവരും വന്നു സഹകരിച്ച് എക്സ്ട്രാ വെഗാൻസാ ഒരു വൻവിജയമാക്കിത്തീർക്കണം' - റവ. ഫാ. കെ. പി. എൽദോസ് (വികാരി) അറിയിക്കുകയുണ്ടായി.
സിജു ജോൺ, വർഗീസ് പട്ടമാടി, ജോബി ജോർജ്, ലിസി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എക്സ്ട്രാവെഗൻസ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :215 856 7305
stpeterscathedralphilly@gmail.com